'ഭഗവാന്റെ ഭാര്യ'; ക്ഷേത്രത്തിലെത്തിയ സ്ത്രീ പൂജാരിയെ തുപ്പി; വലിച്ചിഴച്ച് പുറത്താക്കി, ക്രൂരമര്‍ദ്ദനം

വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട യുവതി വിഗ്രഹത്തിനടുത്ത് ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു
യുവതിയെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം
യുവതിയെ വലിച്ചിഴയ്ക്കുന്നതിന്റെ വീഡിയോ ദൃശ്യം

ബംഗളൂരു: ക്ഷേത്രത്തിലെത്തിയ സത്രീ പൂജാരിയെ തുപ്പിയതിനെ തുടര്‍ന്ന് വലിച്ചിഴച്ച് പുറത്താക്കിയതായും ക്രൂരമായി മര്‍ദിച്ചതായും പരാതി. വെങ്കിടേശ്വര ഭഗവാന്റെ ഭാര്യയാണെന്ന് അവകാശപ്പെട്ട യുവതി വിഗ്രഹത്തിനടുത്ത് ഇരിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടു. ഇത് പൂജാരി തടഞ്ഞതോടെ യുവതി തുപ്പുകയായിരുന്നു.

തുടര്‍ന്ന് ക്ഷേത്രത്തിലെ ഒരു ജീവനക്കാരന്‍ യുവതിയെ മര്‍ദ്ദിക്കുകയും വലിച്ചിഴയ്ക്കുകയുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്നയാളാണ് യുവതിയെന്ന് നാട്ടുകാര്‍ പറയുന്നു.

ഡിസംബര്‍ 21നാണ് സംഭവം നടന്നതെങ്കിലും ഇന്നലെയാണ് യുവതി പൊലീസില്‍ പരാതി നല്‍കിയത്. പ്രതികള്‍ക്കെതിരെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com