ഡല്‍ഹിയില്‍ പട്ടാപ്പകല്‍ വെടിവെച്ചു കൊന്ന് വന്‍കവര്‍ച്ച; എടിഎം വാന്‍ കൊള്ളയടിച്ചു

എടിഎമ്മില്‍ നിക്ഷേപിക്കാന്‍ പണവുമായി വന്ന വാന്‍ കൊള്ളയടിക്കുന്നതിനിടെ, സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
Updated on

ന്യൂഡല്‍ഹി: എടിഎമ്മില്‍ നിക്ഷേപിക്കാന്‍ പണവുമായി വന്ന വാന്‍ കൊള്ളയടിക്കുന്നതിനിടെ, സുരക്ഷാ ജീവനക്കാരനെ വെടിവെച്ചു കൊന്നു. വാനില്‍ നിന്ന് എട്ടുലക്ഷം രൂപ കവര്‍ന്നതായി പൊലീസ് പറയുന്നു.

ഡല്‍ഹി വസീറാബാദ് ജഗത്പൂര്‍ മേല്‍പ്പാലത്തിന് സമീപം ഇന്ന് വൈകീട്ട് അഞ്ചുമണിയോടെയാണ് സംഭവം. ഐസിഐസിഐ ബാങ്ക് എടിഎമ്മില്‍ പണം നിക്ഷേപിക്കാന്‍ നിര്‍ത്തിയ വാനില്‍ നിന്നാണ് പണം കവര്‍ന്നത്. വാന്‍ നിര്‍ത്തിയിട്ട സമയത്ത് പിന്നില്‍ നിന്ന് വന്ന അജ്ഞാതന്‍ സുരക്ഷാ ജീവനക്കാരന് നേരെ നിറയൊഴിച്ച ശേഷം പണവുമായി കടന്നുകളയുകയായിരുന്നുവെന്ന് ഡെപ്യൂട്ടി കമ്മീഷണര്‍ സാഗര്‍ സിങ് അറിയിച്ചു. 

ഗുരുതരമായി പരിക്കേറ്റ സുരക്ഷാ ജീവനക്കാരന്‍ ജയ് സിങ്ങിനെ (55) ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒന്നിലധികം പൊലീസ് സംഘത്തിന് രൂപം നല്‍കി. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരികയാണെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com