പതിനെട്ടുകാര്‍ക്ക് മദ്യം നല്‍കില്ല;  പ്രായപരിധി കുറയ്ക്കാനുള്ള തീരുമാനം പിന്‍വലിച്ച് കര്‍ണാടക

പ്രായപരിധി പതിനെട്ട് വയസായി കുറയ്ക്കാനുള്ള കരട് നിര്‍ദേശത്തിനെതിരെ വ്യാപക എതിര്‍പ്പ് വന്നതോടെ നിര്‍ദേശം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു:  മദ്യം വാങ്ങുന്നതിനുള്ള പ്രായപരിധി പതിനെട്ട് വയസായി കുറയ്ക്കാനുള്ള കരട് നിര്‍ദേശത്തിനെതിരെ വ്യാപക എതിര്‍പ്പ് വന്നതോടെ നിര്‍ദേശം പിന്‍വലിച്ച് കര്‍ണാടക സര്‍ക്കാര്‍. ഇതോടെ മദ്യം വാങ്ങാനുള്ള കുറഞ്ഞ പ്രായം 21 ആയി തുടരും.

സര്‍ക്കാരിന്റെ നിര്‍ദേശത്തിനെതിരെ പൊതുജനങ്ങളും അസോസിയേഷനുകളും മാധ്യമങ്ങളും ഉള്‍പ്പടെ രംഗത്ത് എത്തിയിരുന്നു. പ്രായപരിധി കുറയ്ക്കുന്നതിന്റെ ഭാഗമായി കര്‍ണാടക എക്‌സൈസ് (ജനറല്‍ കണ്ടീഷന്‍സ് ലൈസന്‍സസ്) റൂള്‍സില്‍ ഭേദഗതി കൊണ്ടുവരാനായിരുന്നു സര്‍ക്കാരിന്റെ നീക്കം. തുടര്‍ന്ന് ഭേദഗതിവരുത്തിയ നിയമത്തിന്റെ കരട് സര്‍ക്കാര്‍ കഴിഞ്ഞ ശനിയാഴ്ച പ്രസിദ്ധീകരിച്ചു. പൊതുജനങ്ങള്‍ക്ക് അഭിപ്രായങ്ങളും നിര്‍ദേശങ്ങളും നല്‍കാന്‍ 30 ദിവസത്തെ സമയവും അനുവദിച്ചിരുന്നു. 

കഴിഞ്ഞ വര്‍ഷം മാത്രം മദ്യവില്‍പ്പനയിലൂടെ 36000 കോടിയിലധികം രൂപ സംസ്ഥാനത്തിന് വരുമാനം ലഭിച്ചു. വരുമാന വര്‍ധനവ് ലക്ഷ്യമിട്ടായിരുന്നു ദേദഗതി വരുത്താനുള്ള സര്‍ക്കാരിന്റെ നിര്‍ദേശം. ഗോവ, ഹിമാചല്‍പ്രദേശ്, സിക്കിം, പുതുച്ചേരി എന്നിവിടങ്ങളില്‍ പ്രായപരിധി 18 ആക്കിയിട്ടുണ്ടെന്നായിരുന്നു ഇതിനെ അനുകൂലിക്കുന്നവരുടെ ന്യായീകരണം. എന്നാല്‍ മാസങ്ങള്‍ക്കുള്ളില്‍ നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് സര്‍ക്കാര്‍ പിന്‍മാറ്റമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com