ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍; കിരണ്‍ കുമാര്‍ റെഡ്ഡി ദേശീയ നിര്‍വാഹക സമിതിയില്‍

കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായാണ് അഴിച്ചുപണി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: നാല് സംസ്ഥാനങ്ങളില്‍ ബിജെപിക്ക് പുതിയ അധ്യക്ഷന്‍മാര്‍. ആന്ധ്ര, തെലങ്കാന, പഞ്ചാബ്, ഝാര്‍ഖണ്ഡ് എന്നീ സംസ്ഥാനങ്ങളിലാണ് പുതിയ അധ്യക്ഷന്‍മാരെ നിയമിച്ചത്. കേന്ദ്ര മന്ത്രിസഭാ പുനഃ സംഘടനയ്ക്ക് മുന്നോടിയായാണ് അഴിച്ചുപണി. ഝാര്‍ഖണ്ഡിലും തെലങ്കാനയിലും തെരഞ്ഞടുപ്പിന്റെ പശ്ചാത്തലത്തിലാണ് മാറ്റം.

കേന്ദ്രമന്ത്രി ജി കിഷന്‍ റെഡ്ഡിയാണ് തെലങ്കാനയുടെ അധ്യക്ഷന്‍. നിലവില്‍ സാംസ്‌കാരിക വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയാണ് കിഷന്‍ റെഡ്ഡി. സംസ്ഥാനത്ത് ജനകീയ സ്വാധീനമുള്ള പാര്‍ട്ടി നേതാവാണ് കിഷന്‍ റെഡ്ഡി. പുതിയ നേതൃമാറ്റത്തോടെ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം ഉണ്ടാക്കാനാവുമെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

മുന്‍ കേന്ദ്രമന്ത്രിയും എന്‍ടി രാമറാവുവിന്റെ മകളുമായ ജി പുരന്ദരേശ്വരിയാണ് ആന്ധ്രാ ഘടകത്തിന്റെ അധ്യക്ഷ. ഝാര്‍ഖണ്ഡില്‍  ബാബുലാല്‍ മറാന്‍ഡിയ്ക്കാണ് പുതിയ ചുമതല. മുന്‍ മുഖ്യമന്ത്രിയായ അദ്ദേഹം ബിജെപി വിട്ടുപോയ ശേഷം വിണ്ടും തിരിച്ചത്തിയതാണ്. പഞ്ചാബില്‍ സുനില്‍ ഝാക്കറാണ് അധ്യക്ഷന്‍. മുന്‍ കോണ്‍ഗ്രസ് നേതാവും ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുമായിരുന്ന കിരണ്‍ കുമാര്‍ റെഡ്ഡിയെ ദേശീയ നിര്‍വാഹക സമിതിയില്‍ ഉള്‍പ്പെടുത്തിയതായി ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com