കളി കാട്ടാനക്കൂട്ടത്തോട് വേണ്ട!, സെല്‍ഫി എടുക്കാന്‍ ശ്രമിച്ച് മൂന്ന് യുവാക്കള്‍; ഒടുവില്‍- വീഡിയോ 

കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് അരികിലേക്ക് പോകുന്നത് ആപത്താണ് എന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുന്ന ദൃശ്യം
കാട്ടാനക്കൂട്ടത്തിന്റെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ഓടുന്നതിനിടെ യുവാവ് റോഡില്‍ വീഴുന്ന ദൃശ്യം

കാട്ടില്‍ വന്യമൃഗങ്ങള്‍ക്ക് അരികിലേക്ക് പോകുന്നത് ആപത്താണ് എന്ന് നിരവധി തവണ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്യമൃഗങ്ങളുടെ സൈ്വര്യവിഹാരത്തിന് തടസ്സം സൃഷ്ടിച്ചാല്‍ അവ എങ്ങനെയാണ് പ്രതികരിക്കുക എന്ന് പറയാന്‍ സാധിക്കില്ല. അതുകൊണ്ടാണ് അതിസാഹസികത കാണിച്ച് അപകടത്തില്‍ ചെന്ന് ചാടരുതെന്ന് വനംവകുപ്പ് ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കുന്നത്. ഇപ്പോള്‍ സെല്‍ഫി എടുക്കാന്‍ ശ്രമിച്ച മൂന്ന് ചെറുപ്പക്കാര്‍ക്ക് സംഭവിച്ച വീഡിയോയാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. കാട്ടാനക്കൂട്ടത്തിന് മുന്നില്‍ പോയി സെല്‍ഫി എടുക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്കാണ് 'പണി' കിട്ടിയത്. 

സെല്‍ഫി എടുക്കാന്‍ ശ്രമിക്കുന്നതിനിടെ, കാട്ടാനക്കൂട്ടം യുവാക്കള്‍ക്ക് നേരെ തിരിയുകയായിരുന്നു. കാട്ടാനക്കൂട്ടം പാഞ്ഞെത്തിയതോടെ, രക്ഷപ്പെടാന്‍ മൂവരും റോഡിലൂടെ ഓടി. ഇതില്‍ ഒരാള്‍ റോഡില്‍ വീഴുന്നതും വീഡിയോയില്‍ കാണാം. ഇവര്‍ രക്ഷപ്പെട്ടോ എന്നത് വ്യക്തമല്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com