മണിപ്പൂർ കലാപം; ഇന്റർനെറ്റ് നിരോധനം ഭാ​ഗികമായി പിൻവലിക്കാൻ ഹൈക്കോടതി നിർദേശം

ഇന്റർനെറ്റ് നിരോധനം ഭാഗികമായി പിൻവലിക്കാൻ ഹൈക്കോടതി നിർദേശം 
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഇംഫാൽ: മണിപ്പൂരിൽ ഇന്റർനെറ്റ് സേവനങ്ങൾക്കുള്ള നിരോധനം ഭാഗികമായി പിൻവലിക്കാൻ ഹൈക്കോടതി നിർദേശം. ഒപ്‌ടിക്കൽ ഫൈബർ കണക്‌ഷൻ ഉള്ളവർക്കും ഉന്നത ഉദ്യോഗസ്ഥരുടെ ഫോണുകളിലും സേവനം പുനസ്ഥാപിക്കാൻ ഹൈക്കോടതി സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടു. ഇതോടെ സർക്കാർ ഓഫീസുകളിലും വീടുകളിലും ക്രമസമാധാനത്തെ ബാധിക്കാത്ത തരത്തിൽ ഇന്റർനെറ്റ് സേവനം ലഭ്യമാകും. 

സർക്കാരിന്റെ പൂർണ ഉത്തരവാദിത്വത്തിലാണ് സേവനം പുനസ്ഥാപിക്കുക. വേഗത കുറച്ച് സേവനം നൽകുന്നതാകും സർക്കാർ പരിഗണിക്കുക. ഇതിനായുള്ള പരിശോധനകൾ പുരോഗമിക്കുകയാണെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇന്റർനെറ്റ് നിരോധനം മൂലം വിവിധ ബില്ലുകൾ അടയ്‌ക്കുന്നത്, സ്കൂൾ–കോളജ് പ്രവേശനം, പരീക്ഷകൾ, വ്യാപാരം തുടങ്ങിയ കാര്യങ്ങൾ പ്രതിസന്ധിയിലായി. 

നിരവധി ആളുകൾ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ ജൂൺ 20ന് ചില പ്രദേശങ്ങളിൽ നിയന്ത്രിതമായി ഇന്റർനെറ്റ് സേവനം ലഭ്യമാക്കാൻ ഹൈക്കോടതി നിർദേശിച്ചിരുന്നു. മണിപ്പൂരിൽ കലാപം തുടരുന്ന സാഹചര്യത്തിലാണ് സർക്കാർ സംസ്ഥാനത്ത് ഇന്റർനെറ്റ് സേവനം റദ്ദാക്കിയത്. കലാപത്തിലും വെടിവയ്‌പ്പിലും നിരവധി ആളുകളാണ് കൊല്ലപ്പെട്ടത്. ഇതുവരെയായി 124 പേർ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്. 3,000 പേർക്ക് പരുക്കേറ്റിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com