പന്ത് ആണെന്ന് കരുതി ബോംബ് കയ്യിലെടുത്തു; ബം​ഗാളിൽ രണ്ട് കുട്ടികൾക്ക് പരിക്ക്

ബോംബ് പൊട്ടിത്തെരിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊൽക്കത്ത: ബം​ഗാളിൽ ബോംബ് പൊട്ടിത്തെരിച്ച് രണ്ട് കുട്ടികൾക്ക് പരിക്ക്. എട്ടും പത്തും വീതം വയസുള്ള കുട്ടികൾക്കാണ് പരുക്കേറ്റത്. സൗത്ത് 24 പർഗനാസ് ജില്ലയിലാണ് സംഭവം. പന്താണെന്നു കരുതി കുട്ടികൾ ബോംബു കയ്യിലെടുക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

സംസ്ഥാനത്ത് പഞ്ചായത്ത് തെര‍ഞ്ഞെടുപ്പ് പുരോ​ഗമിക്കുന്നതിനിടെയാണ് സംഭവം. പ്രദേശത്ത് കൂടുതൽ ബോംബുകൾ ഉണ്ടോ എന്ന് പരിശോധിക്കുകയാണ് സുരക്ഷാ ഉദ്യോ​ഗസ്ഥർ. സംഭവത്തിൽ പ്രതിഷേധിച്ച് പ്രദേശവാസികളും രം​ഗത്തെത്തി. വിഷയത്തിൽ കൂടുതൽ വിവരങ്ങള്‍ തേടിയതായി സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ സെക്രട്ടറി നിലൻജൻ സന്ധിലിയ അറിയിച്ചു.

തദ്ദേശ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബം​ഗാളിൽ വ്യാപക അക്രമ സംഭവങ്ങളാണ് അരങ്ങേറുന്നത്. സംഘർഷത്തിൽ 14 പേർ ബം​ഗാളിൽ കൊല്ലപ്പെട്ടു. വ്യാപകമായ ആക്രമണത്തില്‍ നിരവധി പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് പോളിങ് ബൂത്തുകളില്‍ ബാലറ്റ് പെട്ടികള്‍ നശിപ്പിച്ചു. 
22 ജില്ലാ പരിഷത്തുകളിലെ 928 സീറ്റിലും പഞ്ചായത്ത് സമിതികളിലെ 9730 സീറ്റുകളിലും ഗ്രാമപഞ്ചായത്തുകളിലെ 63,229 സീറ്റുകളിലാണ് ഇന്ന് വോട്ടെടുപ്പ് നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com