വൃഷണം മുറിച്ച നിലയിൽ; മെഡിക്കൽ വിദ്യാർത്ഥി രക്തം വാർന്നു മരിച്ചു

ഗാന്ധി ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് ദീക്ഷിത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ദീക്ഷിത് താമസിച്ചത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഹൈദരാബാദ്: മെഡിക്കൽ വിദ്യാർത്ഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ദീക്ഷിത് റെഡ്ഡി (20) ആണ് മരിച്ചത്. വൃഷണം മുറിച്ച് രക്തം വാർന്നു കിടക്കുന്ന നിലയിലാണ് ദീക്ഷിതിനെ കണ്ടെത്തിയത്. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

​ഗാന്ധി ആശുപത്രിയിലെ മെഡിക്കൽ വിദ്യാർത്ഥിയാണ് ദീക്ഷിത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പമാണ് ദീക്ഷിത് താമസിച്ചത്.

വിഷാദ രോ​ഗിയാണ് ദീക്ഷിതെന്നും അതിനു ചികിത്സ തേടിയിരുന്നുവെന്നും സഹ പാഠികൾ വ്യക്തമാക്കി. നാല് വർഷം മുൻപ് ദീക്ഷിത് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. അന്നു രക്ഷപ്പെടുത്തി. തുടർന്നാണ് ചികിത്സ ആരംഭിച്ചത്. 

അതിനിടെ ഈയടുത്ത് ദീക്ഷിത് ചികിത്സ മുടക്കി. പിന്നാലെയാണ് ജീവനൊടുക്കിയതെന്നു സഹപാഠികൾ കൂട്ടിച്ചേർത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com