കനത്ത സുരക്ഷയിൽ ബംഗാളിൽ ഇന്ന് റീ പോളിങ്;  697 ബൂത്തുകളിൽ വോട്ടെടുപ്പ് ആരംഭിച്ചു

19 ജില്ലകളിലായി 696 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക
പശ്ചിമ ബം​ഗാളിൽ സുരക്ഷ ഒരുക്കുന്ന കേന്ദ്രസേന/ പിടിഐ
പശ്ചിമ ബം​ഗാളിൽ സുരക്ഷ ഒരുക്കുന്ന കേന്ദ്രസേന/ പിടിഐ

കൊല്‍ക്കത്ത: പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സംഘര്‍ഷം രൂക്ഷമായതിനെ തുടർന്ന് ബംഗാളിൽ ഇന്ന് റീ പോളിങ് നടക്കും. 19 ജില്ലകളിലായി 697 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടക്കുക. രാവിലെ ഏഴു മുതൽ വൈകിട്ട് അഞ്ചു വരെ ഇവിടെ വീണ്ടും തെരഞ്ഞെടുപ്പ് നടക്കും. അക്രമ ഭീഷണി നിലനിൽക്കുന്നതിനാൽ കനത്ത സുരക്ഷാ വലയത്തിലാകും തെരഞ്ഞെടുപ്പ് നടക്കുക. പൊലീസുകാർക്കൊപ്പം കേന്ദ്രസേനയേയും വിന്യസിച്ചിട്ടുണ്ട്. 

ഇന്നലെ നടന്ന തെരഞ്ഞെടുപ്പിൽ വൻ അക്രമമാണ് അരങ്ങേറിയത്. കൂടാതെ വോട്ട് കൃത്രിമവും റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാന വ്യാപകമായി നടന്ന ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടെന്നാണ് റിപ്പോർ‍ട്ടുകൾ. ബൂത്തുകൾ കയ്യേറിയ അക്രമികൾ ബാലറ്റ് പേപ്പറുകൾ തീയിട്ടു നശിപ്പിക്കുകയും ബാലറ്റ് പെട്ടികൾ എടുത്തോടുകയും ചെയ്തു. അക്രമത്തിൽ പ്രധാന പാർട്ടികളെല്ലാം പങ്കാളികളാണ്.  അക്രമങ്ങളുടെ വിശദമായ റിപ്പോർട്ട് നൽകാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ ജില്ലാ മജിസ്ട്രേറ്റുമാരോട് ആവശ്യപ്പെട്ടു.  

മൂര്‍ഷിദാബാദില്‍ 175 ബൂത്തുകളിലാണ് റീപോളിങ് നടത്തും. മാല്‍ഡയില്‍ 112 ബൂത്തുകളിലും നാദിയയിയില്‍ 89 ബൂത്തുകളിലും റീപോളിങ് നടത്തും. നോര്‍ത്ത് പര്‍ഗാനയില്‍ 45 ബൂത്തുകളിലും സൗത്ത് പര്‍ഗാനയില്‍ 36 ബൂത്തുകളിലും റീ പോളിങ് നടത്തും. 

ഇന്നലെ നടന്ന 61,000 ബൂത്തുകളിലായാണ് വോട്ടെടുപ്പ് നടന്നത്. കേന്ദ്ര, സംസ്ഥാന സേനകളുടെ 1.35 ലക്ഷം അംഗങ്ങൾ തിരഞ്ഞെടുപ്പു ഡ്യൂട്ടിയിലുണ്ടായിരുന്നെങ്കിലും വിവിധ ജില്ലകളിൽ അക്രമികൾ അഴിഞ്ഞാടുകയായിരുന്നു. തൃണമൂൽ കോൺഗ്രസ്, ബിജെപി, കോൺഗ്രസ്, സിപിഎം, ഐഎസ്എഫ് പ്രവർത്തകർ അക്രമങ്ങളിൽ കൊല്ലപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com