ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പ്; തൃണമൂലിന്റെ കുതിപ്പ്, കിതച്ച് ബിജെപി

പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ടില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം
തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രാകടനം/ഫയല്‍
തൃണമൂല്‍ പ്രവര്‍ത്തകരുടെ ആഹ്ലാദ പ്രാകടനം/ഫയല്‍

കൊല്‍ക്കത്ത: പശ്ചിമ ബംഗാള്‍ പഞ്ചായത്ത് തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യ റൗണ്ടില്‍ ഭരണകക്ഷിയായ തൃണമൂല്‍ കോണ്‍ഗ്രസിന് മുന്നേറ്റം. സംഘര്‍ഷം നടന്ന കൂച്ച് ബിഹാര്‍, നാദിയ, ദിനാജ്പുര്‍ ജില്ലകളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നു എന്നാണ് പ്രാഥമിക സൂചന. 

450 ഗ്രാമപഞ്ചായത്ത് സീറ്റുകളില്‍ ടിഎംസി ലീഡ് ചെയ്യുന്നു. 21 സീറ്റുകളില്‍ ബിജെപി ലീഡ് ചെയ്യുന്നുണ്ട്. 136 പഞ്ചായത്ത് സമിതി സീറ്റുകളില്‍ തൃണമൂല്‍ ലീഡ് ചെയ്യുന്നു. 17 സില പരിഷത് സീറ്റുകളിലും ടിഎംസി ലീഡ് ചെയ്യുന്നുണ്ട്.

അതേസമയം, തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷങ്ങളില്‍ രൂക്ഷ വിമര്‍ശനവുമായി ബംഗാള്‍ ഗവര്‍ണര്‍ സിവി ആനന്ദബോസ് രംഗത്തെത്തി. ബംഗാളില്‍ വര്‍ധിച്ചുവരുന്ന അക്രമങ്ങള്‍ക്ക് എതിരെ സന്ധിയില്ലാത്ത സമരം നടത്തും. തെരുവില്‍ കലാപം നടത്തിയവര്‍ താന്‍ ജനിച്ചുപോയല്ലോ എന്നോര്‍ത്ത് പരിതപിക്കും. എല്ലാ അധികൃതരും ഗുണ്ടകള്‍ക്ക് എതിരെ രംഗത്തിറങ്ങും. കണ്‍ട്രോള്‍ റൂമുകളില്‍ ഇരുന്ന് ഗുണ്ടകളെ നിയന്ത്രിക്കുന്ന രാഷ്ട്രീയ തമ്പുരാക്കന്‍മാര്‍ക്ക് എതിരെ ശക്തമായ നടപടിയുണ്ടാകും.- അദ്ദേഹം പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com