ഭോപ്പാലിൽ വന്ദേ ഭാരത് ട്രെയിനിൽ തീപിടിത്തം; യാത്രക്കാരെ ഒഴിപ്പിച്ചു (വീഡിയോ)

രാവിലെ ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് തീപിടിത്തം ശ്ര​ദ്ധയിൽപ്പെട്ടത്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

ഭോപ്പാൽ: മധ്യപ്രദേശിൽ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൽ തീപിടിത്തം. ഭോപ്പാൽ- ഡൽഹി വന്ദേ ഭാരത് എക്സ്പ്രസിലാണ് സംഭവം. കുർവായ് കെതോറ സ്റ്റേഷനിൽ വച്ചാണ് തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്. അതിനാൽ വലിയ ദുരന്തം ഒഴിവായി.

ഒരു കോച്ചിന്റെ ബാറ്ററി ബോക്സിലാണ് തീപിടിത്തമുണ്ടായത്. അ​ഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചതായും റെയിൽവേ വ്യക്തമാക്കി. 

രാവിലെ ഡൽഹിയിലേക്കുള്ള യാത്രക്കിടെയാണ് തീപിടിത്തം ശ്ര​ദ്ധയിൽപ്പെട്ടത്. യാത്രക്കാരെ സുരക്ഷിതരായി ട്രെയിനിൽ നിന്നു പുറത്തിറക്കി. പിന്നാലെയാണ് തീയണച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com