പ്രതിപക്ഷത്തിനെതിരെ മറുതന്ത്രമൊരുക്കാന്‍ ബിജെപി; എന്‍ഡിഎ യോഗം നാളെ, 38 പാര്‍ട്ടികള്‍ പങ്കെടുക്കും

യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു
നരേന്ദ്രമോദി, ജെ പി നഡ്ഡ, അമിത് ഷാ എന്നിവര്‍ / ഫയല്‍
നരേന്ദ്രമോദി, ജെ പി നഡ്ഡ, അമിത് ഷാ എന്നിവര്‍ / ഫയല്‍

ന്യൂഡല്‍ഹി: ബിജെപിക്കെതിരെ ഐക്യം ഉറപ്പിക്കാന്‍ തന്ത്രങ്ങള്‍ മെനയുന്നതിനായി പ്രതിപക്ഷ പാര്‍ട്ടികള്‍ ബംഗലൂരുവില്‍ ഒത്തുകൂടാനിരിക്കേ, മറുതന്ത്രമൊരുക്കാന്‍ എന്‍ഡിഎ യോഗം നാളെ. യോഗത്തില്‍ 38 സഖ്യകക്ഷികള്‍ പങ്കെടുക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡ അറിയിച്ചു.
 
കഴിഞ്ഞ ഒന്‍പത് വര്‍ഷം എന്‍ഡിഎ സര്‍ക്കാര്‍ നല്ല ഭരണമാണ് കാഴ്ച വെച്ചത്. ഇത് തുടരും. ഗുണഭോക്താക്കള്‍ക്ക് 28 ലക്ഷം കോടി രൂപയാണ് നേരിട്ട് കൈമാറിയത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ശക്തമായ നേതൃത്വമാണ് സര്‍ക്കാരിനെ മുന്നോട്ടുനയിച്ചതെന്നും ദേശീയ അധ്യക്ഷന്‍ പറഞ്ഞു.

നിരവധി ആളുകള്‍ മോദിയുടെ പ്രവര്‍ത്തനത്തെ പ്രകീര്‍ത്തിച്ചിട്ടുണ്ട്. അഴിമതിക്കെതിരായ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടം തുടരുകയാണ്. കോവിഡ് മഹാമാരിയെ നേരിട്ട രീതി തന്നെ മോദിയുടെ നേതൃത്വത്തിന്റെ ശക്തി വ്യക്തമാക്കുന്നതാണെന്നും ജെ പി നഡ്ഡ പറഞ്ഞു. 38 കക്ഷികളെ അണിനിരത്തിയുള്ള ശക്തി പ്രകടനത്തിലൂടെ പ്രതിപക്ഷ യോഗത്തിന് മറുപടി നല്‍കാനാണ് ബിജെപി ശ്രമിക്കുന്നത്.  

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com