ചിരാഗ് പാസ്വാന്‍ എന്‍ഡിഎയിലേക്ക്; നഡ്ഡയുമായും അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി 

ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേ, ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎയിലേക്ക്.
ചിരാഗ് പാസ്വാന്‍- ജെ പി നഡ്ഡ കൂടിക്കാഴ്ച, എഎന്‍ഐ
ചിരാഗ് പാസ്വാന്‍- ജെ പി നഡ്ഡ കൂടിക്കാഴ്ച, എഎന്‍ഐ

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങള്‍ മാത്രം അവശേഷിക്കേ, ലോക് ജനശക്തി പാര്‍ട്ടി ( രാം വിലാസ്) എന്‍ഡിഎയിലേക്ക്. പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്‍ ഡല്‍ഹിയില്‍ ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ അമിത് ഷായുമായും ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നഡ്ഡയുമായും കൂടിക്കാഴ്ച നടത്തി. ലോക് ജനശക്തി പാര്‍ട്ടി എന്‍ഡിഎയില്‍ ചേരുമെന്ന് ജെ പി നഡ്ഡ അറിയിച്ചു. 

മുന്‍ കേന്ദ്രമന്ത്രി രാം വിലാസ് പാസ്വാന്റെ മകനായ ചിരാഗ്, കഴിഞ്ഞ ബിഹാര്‍ തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്നാണ് എന്‍ഡിഎ വിട്ടത്. ചിരാഗിന്റെ അമ്മാവന്‍ പശുപതി പരസ് പക്ഷം എന്നാല്‍ എന്‍ഡിഎയില്‍ തുടരാനാണ് തീരുമാനിച്ചത്. നാലു എംപിമാരുടെ പിന്തുണയാണ് പശുപതി പരസിന് ഉള്ളത്. എന്‍ഡിഎ വിട്ടതോടെ ഒറ്റപ്പെട്ട ചിരാഗ് പാസ്വാന്‍ ഒടുവില്‍ എന്‍ഡിഎയിലേക്ക് തന്നെ തിരിച്ചുപോകാന്‍ തീരുമാനിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍.

ബിഹാറില്‍ ആറുശതമാനം വോട്ടാണ് പാസ്വാന്റെ പാര്‍ട്ടിക്ക് ഉള്ളത്. പ്രതിപക്ഷ യോഗത്തിന് മറുതന്ത്രമൊരുമാക്കാന്‍ ഡല്‍ഹിയില്‍ എന്‍ഡിഎ യോഗം നാളെ ചേരാനിരിക്കേയാണ് പാസ്വാന്‍ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയത്. ബിജെപി നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ വരുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ ആറു സീറ്റ് പാസ്വാന്‍ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. ബിജെപി ഇതിനോട് പ്രതികരിച്ചിട്ടില്ല. ലോക് ജനശക്തി പാര്‍ട്ടിയിലെ രണ്ടുചേരികളെ ഒരുമിപ്പിക്കാന്‍ സമവായത്തിനുള്ള ശ്രമവും ബിജെപി നടത്തുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com