കുട്ടിയാന കിണറ്റില്‍  വീണു; ജെസിബി ഉപയോഗിച്ചു രക്ഷാപ്രവര്‍ത്തനം, ഒടുവില്‍ അത്ഭുതപ്പെടുത്തി 'നന്ദിപ്രകടനം'- വീഡിയോ

ഒഡീഷയില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ചു
കിണറ്റില്‍ നിന്ന് കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യം
കിണറ്റില്‍ നിന്ന് കുട്ടിയാനയെ രക്ഷിക്കുന്ന ദൃശ്യം

ഭുവനേശ്വര്‍: ഒഡീഷയില്‍ കിണറ്റില്‍ വീണ കുട്ടിയാനയെ രക്ഷിച്ചു. വനംവകുപ്പിന്റെ നേതൃത്വത്തിലാണ് കാട്ടാനയെ രക്ഷിച്ചത്.

കിയോഞ്ജര്‍ ജില്ലയില്‍ ചമ്പുവ വനത്തോട് ചേര്‍ന്നുള്ള കിണറ്റിലാണ് കുട്ടിയാന വീണത്. ജെസിബി ഉപയോഗിച്ച് കിണറിന്റെ ഒരു ഭാഗത്തെ മണ്ണെടുത്ത് മാറ്റിയാണ് കുട്ടിയാനയെ കരയ്ക്ക് എത്തിച്ചത്. കുട്ടിയാന കിണറ്റില്‍ നിന്ന് പുറത്തേയ്ക്ക് വരുന്ന ദൃശ്യങ്ങള്‍ സുശാന്ത നന്ദ ഐഎഫ്എസ് ആണ് പങ്കുവെച്ചത്.

കിണറില്‍ നിന്ന് രക്ഷപ്പെട്ട് മുകളിലെത്തിയ കുട്ടിയാന, നന്ദി പറയുന്നു എന്ന് തോന്നിപ്പിക്കുന്ന വിധം തിരിഞ്ഞ് നോക്കി വനംവകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് നേരെ തുമ്പിക്കൈ ഉയര്‍ത്തി. കുട്ടിയാനയുടെ നന്ദിപ്രകടനം എന്ന കുറിപ്പോടെയാണ് സുശാന്ത നന്ദ വീഡിയോ പങ്കുവെച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com