ന്യൂഡല്‍ഹി: ജിമ്മില്‍ വ്യായാമത്തിനിടെ ട്രെഡ്മില്ലില് നിന്ന് ഷോക്കേറ്റ് യുവാവ് മരിച്ചു. 24കാരനായ സാക്ഷം പ്രുതിയാണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ ഏഴരയോടെ ട്രെഡ്മില്ലില് ഓടുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഡല്‍ഹിയിലെ രോഹിണി സെക്ടര്‍ പതിനഞ്ചിലാണ് സംഭവം.
ബി-ടെക് പൂര്‍ത്തിയാക്കിയ യുവാവ് ഗുരുഗ്രാമിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുകയായിരുന്നു. ചൊവ്വാഴ്ച ജിമ്മിലെത്തിയ അദ്ദേഹം രാവിലെ 7.30 ഓടെ ട്രെഡ്മില്ലില് വ്യായാമം ചെയ്യുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വൈദ്യുതാഘാതമാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു.
സംഭവത്തില്‍ ജിം മാനേജര്‍ അനുഭവ് ദുഗ്ഗലിനെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചു. അന്വേഷണം പുരോഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ