മധ്യപ്രദേശില്‍ ബിജെപിക്ക് കാലിടറും; കോണ്‍ഗ്രസ് അധികാരത്തിലെത്തും: അഭിപ്രായ സര്‍വെ

നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വെ
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആഹ്ലാദം/ എഎന്‍ഐ
കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ ആഹ്ലാദം/ എഎന്‍ഐ


ന്യൂഡല്‍ഹി: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാന്‍ പോകുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്ന് അഭിപ്രായ സര്‍വെ. 130 മുതല്‍ 135 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് അധികാരത്തില്‍ എത്തുമെന്നാണു ലോക്‌പോള്‍ നടത്തിയ സര്‍വേ പ്രവചിക്കുന്നത്. ഭരണകക്ഷിയായ ബിജെപിക്ക് 90 മുതല്‍ 95 വരെ സീറ്റുകളാണ് പ്രവചിക്കുന്നത്.

ബിഎസ്പി രണ്ടു വരെ സീറ്റുകളും മറ്റുള്ളവര്‍ അഞ്ചുവരെ സീറ്റുകളും നേടുമെന്നും സര്‍വെയില്‍ പറയുന്നു. സംസ്ഥാനത്തെ 230 മണ്ഡലങ്ങളില്‍ നിന്നായി 1,72,000 വോട്ടര്‍മാരെ പങ്കെടുപ്പിച്ചാണ് സര്‍വെ നടത്തിയത്. ഒരു നിയമസഭാ മണ്ഡലത്തില്‍നിന്ന് 750 വോട്ടര്‍മാരെയാണ് സര്‍വെയുടെ ഭാഗമാക്കിയത്. ജൂണ്‍ 13 മുതല്‍ ജൂലൈ 15 വരെയായിരുന്നു സര്‍വെ നടത്തിയത്. 40 മുതല്‍ 43 ശതമാനം വരെ വോട്ടുവിഹിതമാണ് കോണ്‍ഗ്രസിന് പ്രവചിക്കുന്നത്. 38 മുതല്‍ 41 ശതമാനം വരെ വോട്ടുവിഹിതം ബിജെപിക്കും മറ്റുള്ളവര്‍ക്ക് 13 ശതമാനം വരെ വോട്ടുവിഹിതവും.സംസ്ഥാനത്തെ ഏഴു മേഖലകളില്‍ അഞ്ചിടത്തും കോണ്‍ഗ്രസിന് മുന്‍തൂക്കം പ്രവചിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com