ബംഗാളിലും സ്ത്രീകളെ നഗ്നരാക്കി ആള്‍ക്കൂട്ടം ഉപദ്രവിച്ചു, മമത മറച്ചുവെയ്ക്കാന്‍ ശ്രമിച്ചു; വീഡിയോയുമായി ബിജെപി  

രണ്ടു ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു
സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്
സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിക്കുന്ന ദൃശ്യം, സ്‌ക്രീന്‍ഷോട്ട്

കൊല്‍ക്കത്ത: മണിപ്പൂരില്‍ യുവതികളെ നഗ്നരാക്കി നടത്തിയ സംഭവത്തില്‍ രാജ്യം മുഴുവന്‍ പ്രതിഷേധം ഉയരുന്നതിനിടെ, പശ്ചിമ ബംഗാളിലും സമാനമായ സംഭവം നടന്നതായി ആരോപിച്ച് ബിജെപി. രണ്ടു ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി ആള്‍ക്കൂട്ടം ഉപദ്രവിച്ചതായി ബിജെപി ഐടി സെല്‍ മേധാവി അമിത് മാളവ്യ ആരോപിച്ചു. സംഭവം നടക്കുമ്പോള്‍ പൊലീസുകാര്‍ മൂകസാക്ഷികളായി നോക്കിനിന്നതായി വീഡിയോ സഹിതമുള്ള ട്വീറ്റില്‍ അമിത് മാളവ്യ പറയുന്നു.

ജൂലൈ 19ന് മാള്‍ഡയിലാണ് സംഭവം നടന്നത്. ഉന്മാദരായ ആള്‍ക്കൂട്ടമാണ് രണ്ടു ആദിവാസി സ്ത്രീകളെ അപമാനിച്ചതെന്നും അമിത് മാളവ്യ ആരോപിക്കുന്നു. 'ബംഗാളില്‍ ഭീതി തുടരുന്നു എന്ന ആമുഖത്തോടെയാണ് അമിത് മാളവ്യയുടെ കുറിപ്പ് തുടങ്ങുന്നത്.  രണ്ടു ആദിവാസി സ്ത്രീകളെ വിവസ്ത്രരാക്കി. ഒരു ദയയുമില്ലാതെ ആള്‍ക്കൂട്ടം മര്‍ദ്ദിച്ചു. പൊലീസ് മൂകസാക്ഷിയായി നോക്കിനില്‍ക്കുകയായിരുന്നു. സാമൂഹികമായി പാര്‍ശ്വവത്കരിക്കപ്പെട്ട സമൂഹത്തില്‍പ്പെട്ടവരാണ് അപമാനത്തിന് ഇരയായത്.'- അമിത് മാളവ്യയുടെ വാക്കുകള്‍.

'മമതാ ബാനര്‍ജിയുടെ ഹൃദയത്തെ മുറിവേല്‍പ്പിക്കേണ്ട ഒരു ദുരന്തത്തിന്റെ എല്ലാ രൂപീകരണവും അതില്‍ ഉണ്ടായിരുന്നു, മാത്രമല്ല ബംഗാളിലെ ആഭ്യന്തര മന്ത്രി കൂടിയായതിനാല്‍ മമതാ ബാനര്‍ജിക്ക് കേവലം പ്രകോപനത്തിന് പകരം പ്രവര്‍ത്തിക്കാമായിരുന്നു. എന്നാല്‍ ഒന്നും ചെയ്യേണ്ട എന്നാണ് അവര്‍ തീരുമാനിച്ചത്. സംഭവത്തെ അപലപിക്കാനോ, സംഭവത്തില്‍ ദുഃഖം രേഖപ്പെടുത്താനോ അവര്‍ തയ്യാറായില്ല. ആഭ്യന്തരവകുപ്പ് കൂടി കൈകാര്യം ചെയ്യുന്ന തന്റെ പരാജയം ഇത് വെളിവാക്കും എന്ന തിരിച്ചറിവാണ് ഇതിന് കാരണം. എന്നാല്‍ ഒരു ദിവസത്തിനുശേഷം, അവര്‍ ധാരാളം കണ്ണുനീര്‍ പൊഴിക്കുകയും കൊലപാതകത്തിനെതിരെ മുറവിളി കൂട്ടുകയും ചെയ്തു. കാരണം അത് രാഷ്ട്രീയമായി പ്രയോജനം ചെയ്യുമെന്ന് അറിയാവുന്നത് കൊണ്ട്' - അമിത് മാളവ്യയുടെ ട്വീറ്റിലെ വരികള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com