കര്‍ണാടക മുഖ്യമന്ത്രിയേയും കുടുംബത്തേയും അപമാനിച്ച് ട്വീറ്റ്, ബിജെപി പ്രവര്‍ത്തക അറസ്റ്റില്‍

ഉഡുപ്പി കോളജില്‍ ശുചിമുറിയില്‍ കാമറവച്ച് വിദ്യാര്‍ത്ഥിനിയുടെ വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്‌ക്കെതിരെ ശകുന്തള രംഗത്തെത്തിയത്
സിദ്ധരാമയ്യ/ ഫെയ്സ്ബുക്ക്, ശകുന്തള/ ട്വിറ്റർ
സിദ്ധരാമയ്യ/ ഫെയ്സ്ബുക്ക്, ശകുന്തള/ ട്വിറ്റർ


ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കും കുടുംബത്തിനുമെതിരെ ട്വീറ്റ് ചെയത് ബിജെപി പ്രവര്‍ത്തക ശകുന്തളയെ അറസ്റ്റു ചെയ്തു. ഉഡുപ്പി കോളജില്‍ ശുചിമുറിയില്‍ കാമറവച്ച് വിദ്യാര്‍ത്ഥിനിയുടെ വിഡിയോ ചിത്രീകരിച്ചതുമായി ബന്ധപ്പെട്ട കേസിലാണ് സിദ്ധരാമയ്‌ക്കെതിരെ ശകുന്തള രംഗത്തെത്തിയത്. ഇവരെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു. 

കോളജിലെ സംഭവം കുട്ടിക്കളിയാണെന്ന് കര്‍ണാടക കോണ്‍ഗ്രസ് പറഞ്ഞിരുന്നു. ബിജെപി ഇതിനെ രാഷ്ട്രീയവല്‍ക്കരിക്കുകയാണെന്നും ആരോപിച്ചു. ഇതിലാണ് ശകുന്തള മുഖ്യമന്ത്രിയുടെ ബന്ധുക്കളെ അപമാനിക്കുന്ന തരത്തില്‍ ട്വീറ്റ് പങ്കുവച്ചത്. കോണ്‍ഗ്രസിന് മുസ്ലീം പെണ്‍കുട്ടികള്‍ ശുചിമുറിയില്‍ കാമറവച്ച് ഹിന്ദു പെണ്‍കുട്ടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കുട്ടിക്കളിയാണ്. മുഖ്യമന്ത്രിയുടെ മരുമക്കള്‍ക്കോ ഭാര്യയ്‌ക്കോ ഇങ്ങനെ സംഭവിച്ചിരുന്നെങ്കിലും കുട്ടിക്കളിയാണെന്ന് പറയുമായിരുന്നോ എന്നാണ് ശകുന്തള ചോദിച്ചത്. 

ഹൈ ഗ്രൗണ്ട്‌സ് പൊലീസ് സ്റ്റേഷനില്‍ ഹനമന്ത്രയ് എന്നൊരാള്‍ നല്‍കിയ പരാതിയില്‍ ശകുന്തളയ്‌ക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ശകുന്തളയെ അറസ്റ്റ് ചെയ്തത് ഹിന്ദുക്കള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ നിശ്ശബ്ദരാക്കാനുള്ള കോണ്‍ഗ്രസ് സര്‍ക്കാരിന്റെ നീക്കത്തിന്റെ ഭാഗമാണെന്ന് ബിജെപി ആരോപിച്ചു. 

പെണ്‍കുട്ടിയുടെ വിഡിയോ ചിത്രീകരിക്കാന്‍ ശുചിമുറിയില്‍ കാമറ വച്ചതുമായി ബന്ധപ്പെട്ട് മൂന്നു വിദ്യാര്‍ത്ഥികളെ ഉഡുപ്പി മെഡിക്കല്‍ കോളജില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. സംഭവം വലിയ ചര്‍ച്ചയായതോടെ കേസിന് മതവുമായി ബന്ധമില്ലെന്ന് വ്യക്തമാക്കി പൊലീസ് രംഗത്തെത്തിയിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com