അനില്‍ ആന്റണി ബിജെപി ദേശീയ സെക്രട്ടറി; ഉപാധ്യക്ഷനായി അബ്ദുല്ലക്കുട്ടി തുടരും

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി  കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ ബിജെപി സംഘടനാ സംവിധാനം തുടരുമെന്നാണ് പുതിയ നിയമനങ്ങള്‍ നല്‍കുന്ന സൂചന
അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിക്കുന്നു/ ഫയല്‍
അനില്‍ ആന്റണി ബിജെപി അംഗത്വം സ്വീകരിക്കുന്നു/ ഫയല്‍

ന്യൂഡല്‍ഹി: കോണ്‍ഗ്രസില്‍നിന്ന് ബിജെപിയില്‍ എത്തിയ അനില്‍ ആന്റണിയെ പാര്‍ട്ടി ദേശീയ സെക്രട്ടറിയായി നിയമിച്ചു. എപി അബ്ദുല്ലക്കുട്ടി ദേശീയ ഉപാധ്യക്ഷനായി തുടരും. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഢയാണ് പുതിയ നിയമനങ്ങള്‍ നടത്തിയത്.

ലോക്‌സഭാ തെരഞ്ഞെടുപ്പിനു മുമ്പായി  കാര്യമായ മാറ്റങ്ങള്‍ ഇല്ലാതെ ബിജെപി സംഘടനാ സംവിധാനം തുടരുമെന്നാണ് പുതിയ നിയമനങ്ങള്‍ നല്‍കുന്ന സൂചന. പതിമൂന്നു ദേശിയ ഉപാധ്യക്ഷന്മാരെയാണ് പ്രഖ്യാപിച്ചിട്ടുള്ളത്. എട്ടു ജനറല്‍ സെക്രട്ടറിമാരെയും പ്രഖ്യാപിച്ചിട്ടുണ്ട്. ഇതില്‍ കേരളത്തില്‍നിന്ന് ആരുമില്ല. പതിമൂന്നു ദേശീയ സെക്രട്ടറിമാരുടെ പട്ടികയിലാണ് അനില്‍ ആന്റണി ഇടംപിടിച്ചത്.

സംഘടനാ ജനറല്‍ സെക്രട്ടറിയായി ബിഎല്‍ സന്തോഷ് തുടരുമെന്നും പാര്‍ട്ടി അറിയിച്ചു. സഹ ജനറല്‍ സെക്രട്ടറിയായി ശിവപ്രകാശിനെ നിയമിച്ചിട്ടുണ്ട്.

അലിഗഢ് മുസ്ലിം യൂണിവേഴ്‌സിറ്റി മുന്‍ വിസി താരിഖ് മന്‍സൂറിനെ ദേശീയ ഉപാധ്യക്ഷനാക്കി. മന്‍സൂര്‍ നിലവില്‍ ഉത്തര്‍പ്രദേശിലെ ബിജെപി എംഎല്‍സിയാണ്. യുപിയില്‍ നിര്‍ണായക സ്വാധീനമുള്ള പസ്മാന്ദ മുസ്ലിം വിഭാഗത്തില്‍നിന്നുള്ളയാളാണ് മന്‍സൂര്‍. മുന്‍ കേന്ദ്രമന്ത്രി രാധാമോഹന്‍ സിങ്ങിനെ ഉപാധ്യക്ഷ സ്ഥാനത്തുനിന്ന് ഒഴിവാക്കി. കര്‍ണാടകയില്‍നിന്നുള്ള സിടി രവിയെയും അസമില്‍നിന്നുള്ള ദിലീപ് സൈകിയയെയും ജനറല്‍ സെക്രട്ടറി സ്ഥാനത്തുനിന്നും ഒഴിവാക്കിയിട്ടുണ്ട്.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com