മുന്‍ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യ ആശുപത്രിയില്‍

നില ഗുരുതരമായതോടെ വൈകീട്ട് 4.20ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹം നിലവില്‍ ഐസിയുവിലാണ്
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

കൊല്‍ക്കത്ത: മുന്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഎം നേതാവുമായ ബുദ്ധദേവ് ഭട്ടാചാര്യയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശ്വാസ കോശത്തില്‍ അണുബാധയെ തുടര്‍ന്നാണ് അദ്ദേഹത്തെ ആലിപോറിലുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 

നില ഗുരുതരമായതോടെ വൈകീട്ട് 4.20ഓടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. അദ്ദേഹം നിലവില്‍ ഐസിയുവിലാണ്. 

ഇന്ന് രാവിലെ അദ്ദേഹത്തിനു ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. പിന്നാലെ നില വഷളാവുകയായിരുന്നു. അണുബാധയെ തുടര്‍ന്നു ശരീരത്തിലെ ഓക്‌സിജന്റെ അളവ് കുറഞ്ഞതോടെയാണ് അദ്ദേഹത്തെ അടിയന്തരമായി ആശുപത്രിയിലേക്ക് മാറ്റിയത്. 

ഒന്‍പതംഗ വിദഗ്ധ ഡോക്ടര്‍മാരുടെ സംഘമാണ് അദ്ദേഹത്തെ ചികിത്സിക്കുന്നത്. ദീര്‍ഘ നാളായി ശ്വാസകോശ സംബന്ധമായ അസുഖത്തിനു ചികിത്സ തുടരുന്നുണ്ട് 79കാരനായ ബുദ്ധദേവ് ഭട്ടാചാര്യ.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com