കുട്ടികളില്ലാത്തതിനു ബന്ധുവിന്റെ കുത്തുവാക്ക്; യുവതി ജീവനൊടുക്കി

കുട്ടികളില്ലാത്തത് യുവതിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഒരു ബന്ധു നിരന്തരം ഇക്കാര്യം പറഞ്ഞ് യുവതിയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചണ്ഡീ​ഗഢ്: കുട്ടികളില്ലാത്തതിനെ ചൊല്ലിയുള്ള ബന്ധുവിന്റെ പരിഹാസം സഹിക്കാൻ കഴിയാതെ യുവതി ആത്മഹത്യ ചെയ്ത നിലയിൽ. പഞ്ചാബിലാണ് സംഭവം. തൽവാര സാത്‌വയിൽ 43കാരിയാണ് വീട്ടിലെ സീലിങ് ഫാനിൽ തൂങ്ങി ജീവനൊടുക്കിയത്. 

കുട്ടികളില്ലാത്തത് യുവതിക്ക് വലിയ മാനസിക പ്രയാസമുണ്ടാക്കിയിരുന്നു. ഒരു ബന്ധു നിരന്തരം ഇക്കാര്യം പറഞ്ഞ് യുവതിയെ പരിഹസിക്കാറുണ്ടായിരുന്നുവെന്നു പൊലീസ് വ്യക്തമാക്കി. 

യുവതി മരിച്ച ദിവസവും ബന്ധു പരിഹസിച്ചിരുന്നുവെന്നും പൊലീസ് പറയുന്നു. ഇതുമായി ബന്ധപ്പെട്ട് യുവതിയുടെ മൂത്ത സഹോദരിയുടെ ഭർത്താവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com