ലഖ്‌നൗ: യുവതിയെ നിര്‍ബന്ധിപ്പിച്ച് മതം മാറ്റാന്‍ ശ്രമിച്ചതിന് ഉത്തര്‍പ്രദേശില്‍ യുവാവിനെ അറസ്റ്റ് ചെയ്തു. അങ്കിത് എന്ന് സ്വയം പരിചയപ്പെടുത്തിയ ആബിദ് എന്ന യുവാവാണ് സ്വന്തം ഐഡന്‍ഡിറ്റി മറച്ചുവച്ച് യുവതിയുമായി പ്രണയത്തിലാവുകയും ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന് പൊലീസ് പറഞ്ഞു. 24കാരി നല്‍കിയ പരാതിയിലാണ് യുവാവിനെ അറസ്റ്റ് ചെയ്തത്.
പിന്നീട്, തന്റെ സ്വകാര്യ ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വിവാഹം കഴിക്കാന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതായും യുവതി പറയുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ സമ്മര്‍ദം ചെലുത്തി നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിക്കുകയും മാംസം കഴിപ്പിക്കുകയും ചെയ്തു. കൂടാതെ യുവാവിന്റെ പിതാവുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടാന്‍ നിര്‍ബന്ധിച്ചതായും യുവതി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
യുവാവിന്റെ കുടുംബാംഗങ്ങള്‍ തന്നെ മര്‍ദിച്ചതായും വീട്ടില്‍ പൂട്ടിയിടുകയും ചെയ്തു. അവിടെനിന്ന് രക്ഷപ്പെട്ടതിന് പിന്നാലെ യുവതി പൊലീസിനെ സമീപിക്കുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ മതപരിവര്‍ത്തന നിരോധനനിയമം ഉള്‍പ്പടെ വിവിധ വകുപ്പുകള്‍ പ്രകാരം കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
മറ്റൊരു സംഭവത്തില്‍ പെണ്‍കുട്ടിയെ വിവാഹം കഴിക്കാന്‍ മതം മറച്ചുവയ്ക്കുകയും ഗര്‍ഭിണിയായപ്പോള്‍ ഗര്‍ഭം അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചതിന് മറ്റൊരു യുവാവിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ആനന്ദ് എന്ന് സ്വയം പരിചയപ്പെടുത്തിയ ആലിം എന്നയാള്‍ തന്നെ വിവാഹം കഴിക്കാന്നെ വ്യാജേനെ അടുപ്പം സ്ഥാപിച്ചു. ക്ഷേത്രത്തില്‍ വ്ച്ച് വിവാഹം ചെയ്യുകയും ചെയ്തു. ഗര്‍ഭിണിയായപ്പോള്‍ അത് അലസിപ്പിക്കാന്‍ നിര്‍ബന്ധിച്ചതായും പരാതിയില്‍ പറയുന്നു. കൂടാതെ മതം മാറാന്‍ നിര്‍ബന്ധിപ്പിക്കുയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. യുവതിയുടെ പരാതിയില്‍ 25കാരനായ പ്രതിയെ അറസ്റ്റ് ചെയ്തതായി എസ്പി രാജ്കുമാര്‍ അഗര്‍വാള്‍ പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക