1700 കോടി രൂപയുടെ പാലം, ചീട്ടുകൊട്ടാരം പോലെ ​ഗം​ഗയിലേക്ക് തകർന്നുവീണു; വിഡിയോ

പാലം തകരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്
വിഡിയോ സ്ക്രീൻഷോട്ട്
വിഡിയോ സ്ക്രീൻഷോട്ട്

പാറ്റ്ന: ബിഹാറില്‍ നിർമ്മാണത്തിലിരിക്കുന്ന പാലം തകർന്ന് വീണു. ഭഗല്‍പൂരിൽ ​ഗം​ഗാനദിക്ക് കുറുകെ പണിയുന്ന അഗുവാനി - സുല്‍ത്താന്‍ഗ‌ഞ്ച് നാലുവരി പാതയുള്ള പാലമാണ് ഇന്ന് വൈകിട്ട് ചീട്ടുകൊട്ടാരം പോലെ തകർന്നു വീണത്. ആളപായമില്ലെന്നാണ് പ്രഥമിക നിഗമനം. നദിയിലേക്ക് കെട്ടിയ പാലത്തിന്റെ മുഴുവൻ ഭാ​ഗവും നിമിഷങ്ങൾകൊണ്ട് തകർന്നുവീഴുകയായിരുന്നു.

1700 കോടി രൂപ വിനിയോഗിച്ചാണ് പാലം നിർമിക്കുന്നത്. 2014 ല്‍ മുഖ്യമന്ത്രി നിതീഷ് കുമാറാണ് പാലത്തിന് തറക്കല്ലിട്ടത്. എട്ട് വര്‍ഷമായിട്ടും ഇതിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. സുൽത്താൻഘഞ്ച്, ഖദാരിയ ജില്ലകളെ ബന്ധിപ്പിക്കുന്ന പാലമാണിത്. 

പാലം തകരുന്നതിന്റെ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. സംഭവത്തിൽ അന്വേഷണം നടത്താൻ മുഖ്യമന്ത്രി ഉത്തരവിട്ടു. ഇത് ആദ്യമായല്ല ബിഹാറിൽ പാലം തകർന്നുവീഴുന്നത്. കഴിഞ്ഞ വർഷം ഡിസംബറിൽ ബുർഹി ​ഗൻഡക് നദിക്ക് കുറുകെ പണിത പാലമാണ് ഉ​ദ്ഘാടനത്തിന് തൊട്ടുമുൻപേ തകർന്നത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com