അപ്രതീക്ഷിതമായി വെള്ളം ഇരച്ചെത്തി; കാര്‍ പുഴയില്‍ ഒഴുകിപ്പോയി, യുവതിയെ സാഹസികമായി രക്ഷപ്പെടുത്തി (വീഡിയോ)

ഹരിയാനയില്‍ മലവെള്ളപ്പാച്ചിലില്‍ പുഴയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒഴുകിപ്പോയി
ചിത്രം: എഎന്‍ഐ
ചിത്രം: എഎന്‍ഐ

രിയാനയില്‍ മലവെള്ളപ്പാച്ചിലില്‍ പുഴയ്ക്ക് സമീപം നിര്‍ത്തിയിട്ടിരുന്ന കാര്‍ ഒഴുകിപ്പോയി. കാറിനുള്ളില്‍ ഉണ്ടായിരുന്ന യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. അമ്മയുമൊത്ത് കാറില്‍ ഖടക് മന്‍ഗോളില്‍ എത്തിയതായിരുന്നു യുവതി. പുഴയുടെ തീരത്താണ് വാഹനം നിര്‍ത്തിയിട്ടത്.

പുഴയില്‍ വെള്ളം പെട്ടെന്ന് ക്രമാതീതമായി ഉയര്‍ന്നതോടെ വാഹനം ഒഴുകിപ്പോയി. അതിസാഹസികമായി യുവതിയെ രക്ഷിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു. യുവതിയെ പഞ്ച്കുളയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്രെയിന്‍ ഉപയോഗിച്ച് വാഹനം ഉയര്‍ത്താനുള്ള ശ്രമത്തിലാണ്.

അതേസമയം, പഞ്ച്കുള സെക്ടര്‍ 27നു അടുത്തുള്ള പുഴ കുറുകെ കടക്കാന്‍ ശ്രമിച്ച ഏഴുപേര്‍ കുടുങ്ങി. പൊലീസും എന്‍ഡിആര്‍എഫ് സംഘവും സ്ഥലത്തെത്തി. കഴിഞ്ഞ രാത്രി മുതല്‍ ഡല്‍ഹിയിലും സമീപപ്രദേശങ്ങളിലും കനത്ത മഴയാണ്. മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, ഡല്‍ഹി, ഗുജറാത്ത്, രാജസ്ഥാന്‍, പഞ്ചാബ്, ജമ്മു, ഹരിയാനയുടെ ചിലഭാഗങ്ങളിലും തെക്കുപടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയെന്നു കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com