തെലങ്കാനയില്‍ മുന്‍ മന്ത്രിയടക്കം 12 നേതാക്കള്‍ കോണ്‍ഗ്രസില്‍; കെസിആറിന് 'ഷോക്ക്'

തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കെ, ഭരണകക്ഷിയായ ബിആര്‍എസില്‍ പൊട്ടിത്തെറി
ചിത്രം: കോണ്‍ഗ്രസ്/ട്വിറ്റര്‍
ചിത്രം: കോണ്‍ഗ്രസ്/ട്വിറ്റര്‍


ഹൈദരാബാദ്: തെലങ്കാനയില്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കെ, ഭരണകക്ഷിയായ ബിആര്‍എസില്‍ പൊട്ടിത്തെറി. മുന്‍ മന്ത്രിയും മുന്‍ എംഎല്‍എമാരും അടക്കം 12 നേതാക്കള്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും രാഹുല്‍ ഗാന്ധിയുടെയും സാന്നിധ്യത്തിലാണ് ബിആര്‍എസ് നേതാക്കള്‍ കോണ്‍ഗ്രസില്‍ എത്തിയത്. 

മുന്‍ എംപി പൊഗുലേതി ശ്രീനിവാസ് റെഡ്ഡി, മുന്‍ മന്ത്രി ജുപ്പലി കൃഷ്ണ റാവു, മുന്‍ എംഎല്‍എ പന്യം വെങ്കടേശ്വരലു, കോറം കനകയ്യ, കോട്ട റാം ബാബു, രാകേഷ് റെഡ്ഡി എന്നീ പ്രമുഖ നേതാക്കളും കോണ്‍ഗ്രസില്‍ ചേര്‍ന്നവരുടെ കൂട്ടത്തിലുണ്ട്. 

പട്‌നയില്‍ കഴിഞ്ഞദിവസം നടന്ന പ്രതിപക്ഷ പാര്‍ട്ടി യോഗത്തില്‍ നിന്ന് ബിആര്‍എസ് വിട്ടുനിന്നിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷ സഖ്യത്തിനൊപ്പം നില്‍ക്കില്ലെന്ന സൂചന ബിആര്‍എസ് നല്‍കിയിരുന്നു. ടിആര്‍എസിനെ പേരുമാറ്റി ബിആര്‍എസ് ആക്കി, ദേശീയ രാഷ്ട്രീയത്തില്‍ കാലുറപ്പിക്കാനുള്ള കെ ചന്ദ്ര ശേഖര്‍ റാവുവിന്റെ ശ്രമങ്ങള്‍ക്കിടെയാണ് നേതാക്കളുടെ കൊഴിഞ്ഞുപോക്ക്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com