മോദി മുഖ്യാതിഥി; ചടങ്ങില്‍ പങ്കെടുത്താല്‍ അഞ്ചു ദിവസത്തെ ഹാജര്‍, കറുപ്പിന് വിലക്ക്, ഹിന്ദു കോളജ് നിര്‍ദേശം വിവാദത്തില്‍

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി ആകുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡല്‍ഹി ഹിന്ദു കോളജ്
ഹിന്ദു കോളജ് നോട്ടീസ്, നരേന്ദ്ര മോദി
ഹിന്ദു കോളജ് നോട്ടീസ്, നരേന്ദ്ര മോദി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥി ആകുന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കി ഡല്‍ഹി ഹിന്ദു കോളജ്. നാളെ നടക്കുന്ന പരിപാടിയില്‍ പങ്കെടുത്തില്ലെങ്കില്‍ നടപടിയുണ്ടാകുമെന്നും വിദ്യാര്‍ഥികള്‍ കറുത്ത വസ്ത്രം ധരിക്കരുതെന്നും നോട്ടീസില്‍ പറയുന്നു. പരിപാടിയില്‍ പങ്കെടുക്കുന്നവര്‍ക്ക് അഞ്ചു ദിവസത്തെ അറ്റന്റന്‍സ് നല്‍കും. 

ഡല്‍ഹി യൂണിവേഴ്‌സിറ്റിയുടെ ശതാബ്ദി ആഘോഷത്തിന്റെ സമാപന ചടങ്ങിലാണ് പ്രധാനമന്ത്രി പങ്കെടുക്കുന്നത്. ഡല്‍ഹി സര്‍വകലാശാലയുടെ സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ വെച്ചാണ് പരിപാടി. മണിപ്പൂര്‍ വിഷയം ഉയര്‍ത്തിയുള്ള പ്രതിഷേധം കണക്കിലെടുത്ത് ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മാത്രമേ സ്റ്റേഡിയത്തിലേക്ക് പ്രവേശനമുള്ളു. കോളജുകളില്‍ പരിപാടി തല്‍സമയം സ്‌ക്രീന്‍ ചെയ്യാനാണ് തീരുമാനം. 

ഇങ്ങനെ നടത്തുന്ന സ്‌ക്രീനിങില്‍ പങ്കെടുക്കാനാണ് ഹിന്ദു കോളജിലെ വിദ്യാര്‍ഥികള്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. നാളെ രാവിലെ 11 മുതല്‍ 12വരെയാണ് സ്രക്രീനിങ് നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 9 മണിക്ക് മുന്‍പ് വിദ്യാര്‍ഥികള്‍ ഓഡിറ്റോറിയത്തില്‍ എത്തണമെന്നും നിര്‍ദേശമുണ്ട്. നോട്ടീസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് വിദ്യാര്‍ഥികള്‍ രംഗത്തെത്തി. 

  സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com