ബംഗാള്‍ നിയമസഭയില്‍ കോണ്‍ഗ്രസ് തിരിച്ചെത്തി; ഇടതു പിന്തുണയില്‍ ജയം

ഇടതുപിന്തുണയോടെ മത്സരിച്ച ബയ്‌റോണ്‍ ബിശ്വാസ് 22,980 വോട്ടിനാണ് ജയിച്ചത്.
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകരുടെ വിജയാഹ്ലാദം
ബംഗാള്‍ ഉപതെരഞ്ഞെടുപ്പില്‍ വിജയിച്ചതിന് പിന്നാലെ കോണ്‍ഗ്രസ് - സിപിഎം പ്രവര്‍ത്തകരുടെ വിജയാഹ്ലാദം

കൊല്‍ക്കത്ത: 2021ലെ ബംഗാള്‍ നിയമസഭാ തെരഞ്ഞടുപ്പില്‍ നാമാവശേഷമായ കോണ്‍ഗ്രസിന് സാഗര്‍ദിഖി മണ്ഡലത്തിലെ ഉപതെരഞ്ഞടുപ്പില്‍ ചരിത്ര വിജയം. ഇടതുപിന്തുണയോടെ മത്സരിച്ച ബയ്‌റോണ്‍ ബിശ്വാസ് 22,980 വോട്ടിനാണ് ജയിച്ചത്. കഴിഞ്ഞ തെരഞ്ഞടുപ്പില്‍ 50,000ത്തിലധികം വോട്ടിന് തൃണമൂല്‍ ജയിച്ച സീറ്റാണ് ഇടതു- കോണ്‍ഗ്രസ് സഖ്യം പിടിച്ചെടുത്തത്. 

കഴിഞ്ഞ തെരഞ്ഞടുപ്പില്‍ രണ്ടാം സ്ഥാനത്തുണ്ടായിരുന്ന ബിജെപി മൂന്നാമതായി. തൃണമൂലാണ് രണ്ടാം സ്ഥാനത്ത്. മമത സര്‍ക്കാരില്‍ സഹമന്ത്രിയായിരുന്ന സുബ്രതാ സാഹയായിരുന്നു സാഗര്‍ദിഖിയില്‍നിന്ന് വിജയിച്ചത്. കഴിഞ്ഞ ഡിസംബറില്‍ സാഹ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിനെ തുടര്‍ന്നാണ് ഉപതെരഞ്ഞെടുപ്പ്. 

1977 മുതല്‍ 2006 വരെ തുടര്‍ച്ചയായി ഏഴ് തവണ സിപിഎം വിജയിച്ച മണ്ഡലമാണ് സാഗര്‍ദിഖി. 51 വര്‍ഷത്തിന് ശേഷമാണ് ഈ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിജയിക്കുന്നത്. 

മഹാരാഷ്ട്രയില്‍ ഉപതെരഞ്ഞുടപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരിടത്ത് കോണ്‍ഗ്രസും ഒരിടത്ത് ബിജെപിയും വിജയിച്ചു. തമിഴ്‌നാട്ടിലെ ഉപതെരഞ്ഞെടുപ്പില്‍ വിജയം കോണ്‍ഗ്രസിനാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com