മദ്യലഹരിയില്‍ രണ്ട് വയാഗ്ര ഗുളിക കഴിച്ചു; ഛര്‍ദ്ദിയും ദേഹാസ്വാസ്ഥ്യവും, യുവാവ് മരിച്ചു, അപൂര്‍വ്വം 

മഹാരാഷ്ട്രയില്‍ മദ്യപിക്കുന്നതിനിടെ, രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: മഹാരാഷ്ട്രയില്‍ മദ്യപിക്കുന്നതിനിടെ, രണ്ട് വയാഗ്ര ഗുളിക കഴിച്ച യുവാവിന് ദാരുണാന്ത്യം. കാര്യമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഇല്ലാതിരുന്ന നാഗ്പൂര്‍ സ്വദേശിയായ 41കാരനാണ് മരിച്ചതെന്ന് മെഡിക്കല്‍ ജേര്‍ണലിലെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജേര്‍ണല്‍ ഓഫ് ഫോറന്‍സിക് ആന്റ് ലീഗല്‍ മെഡിസിനിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.

ഹോട്ടലില്‍ വച്ച് വനിതാ സുഹൃത്തിനെ കണ്ടുമുട്ടിയപ്പോഴാണ് വയാഗ്രയുടെ 50 എംജി ടാബ് ലെറ്റ് രണ്ടെണ്ണം യുവാവ് കഴിച്ചതെന്ന് ഡോക്ടര്‍ വെളിപ്പെടുത്തിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ ഉള്ളതിന്റെ മുന്‍കാല ചരിത്രം ഇല്ലാത്ത യുവാവ് ആണ് മരിച്ചത്. മദ്യപിക്കുന്നതിനിടെയാണ് യുവാവ് ടാബ് ലെറ്റ് കഴിച്ചത്. 

അടുത്ത ദിവസം രാവിലെ യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ഛര്‍ദ്ദിക്കാനും തുടങ്ങി. ഉടന്‍ തന്നെ ഡോക്ടറെ കാണാമെന്ന് വനിതാ സുഹൃത്ത് പറഞ്ഞു. എന്നാല്‍ മദ്യപിച്ച ശേഷം ഇത്തരത്തില്‍ മുന്‍പും അനുഭവം ഉണ്ടായിട്ടുണ്ട് എന്ന് പറഞ്ഞ് നിര്‍ദേശം അവഗണിച്ചു. എന്നാല്‍ പിന്നീട് യുവാവിന്റെ ആരോഗ്യനില വഷളാവുകയും ആശുപത്രിയിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. എന്നാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 

തലച്ചോറിലേക്കുള്ള ഓക്‌സിജന്‍ വിതരണം കുറഞ്ഞതിനെ തുടര്‍ന്ന്, തലച്ചോറിലെ ധമനി പൊട്ടി രക്തസ്രാവം ഉണ്ടായതാണ് മരണകാരണം. മദ്യപിക്കുന്നതിനിടെ മരുന്ന് കഴിച്ചതോ, ഉയര്‍ന്ന രക്തസമ്മര്‍ദ്ദമോ ആകാം മരണകാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com