'പീഡിപ്പിക്കപ്പെട്ടു എന്നത് സത്യം, തുറന്ന് പറഞ്ഞതിൽ ലജ്ജിക്കേണ്ടത് ഞാൻ അല്ല, അത് ചെയ്‌തവരാണ്'; ഖുഷ്ബു 

സ്ത്രീകൾ എല്ലാം തുറന്ന് പറയാൻ തയ്യാറാകണമെന്ന് ഖഷ്ബു
ഖുഷ്ബു സുന്ദർ/ ഫയൽ ചിത്രം
ഖുഷ്ബു സുന്ദർ/ ഫയൽ ചിത്രം

ഹൈദരാബാദ്: പിതാവ് ലൈംഗികമായി പീഡിപ്പിച്ചെന്ന് പറയുന്നതില്‍ ലജ്ജിക്കുന്നില്ലെന്ന് ദേശീയ വനിത കമ്മിഷന്‍ അംഗവും ബിജെപി നേതാവുമായി നടി ഖുഷ്ബു സുന്ദര്‍. തനിക്ക് സംഭവിച്ച ദുരനുഭവം തുറന്ന് പറയുകയാണ് ചെയ്‌തത്. അതിൽ ലജ്ജിക്കേണ്ടത് താനല്ല അത് ചെയ്‌തവരാണെന്നും ഖുഷ്ബു പറഞ്ഞു.

ഇതേ അവസ്ഥയിൽ കടന്നുപോയവര്‍ക്ക് കാര്യങ്ങള്‍ തുറന്ന് പറയാനുള്ള പ്രചോദനം ഉണ്ടാകാനാണ് താന്‍ ഇതെല്ലാം തുറന്ന് പറഞ്ഞത്. സ്ത്രീകളെ ഒരു കാര്യവും തളര്‍ത്താന്‍ പാടില്ല. ഇത്തരം കാര്യങ്ങള്‍ ജീവിതത്തിന്റെ അവസാനമല്ലെന്നും അവര്‍ മനസിലാക്കണം. കുറേ വര്‍ഷമെടുത്താണ് തനിക്ക് ഇക്കാര്യങ്ങളെല്ലാം തുറന്ന് പറയാൻ സാധിച്ചത്. സ്ത്രീകള്‍ എല്ലാം തുറന്ന് പറയാന്‍ തയ്യാറാകണമെന്നും ഖുഷ്ബു പറഞ്ഞു.

എട്ടു വയസുള്ളപ്പോള്‍ അച്ഛന്‍ തന്നെ ലൈംഗികമായി പീഡിപ്പിച്ചുവെന്നും തുറന്ന് പറഞ്ഞാല്‍ അമ്മ വിശ്വസിക്കിക്കില്ലെന്നും സഹോദരങ്ങള്‍ക്ക് അടികിട്ടുമോയെന്ന് ഭയന്നുമാണ് അന്ന് ഒന്നും തുറന്ന് പറയാതിരുന്നത്. ഒടുവില്‍ 15-ാം വയസില്‍ പ്രതികരിച്ചപ്പോള്‍ അച്ഛന്‍ വീടുവിട്ട് പോയി. ദുരിതം നിറഞ്ഞ ബാല്യകാലമായിരുന്നു തനിക്കുണ്ടായിരുന്നതെന്നും മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തുമായുള്ള സംവാദം പരിപാടിയില്‍ ഖുഷ്ബു പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com