വനിതാ ജഡ്ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ബ്ലാക്ക് മെയില്‍; 20 ലക്ഷം തട്ടാന്‍ ശ്രമം; യുവാവിനായി തിരച്ചില്‍

ജഡ്ജിയുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു പാഴ്‌സല്‍ കൈമാറിയത്.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ജയ്പൂര്‍: വനിതാ ജഡ്ജിയുടെ മോര്‍ഫ് ചെയ്ത ചിത്രങ്ങള്‍ അയച്ച് ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം. രാജസ്ഥാനിലെ ജയ്പുരിലാണ് സംഭവം. സാമൂഹിക മാധ്യമങ്ങളില്‍നിന്ന് ഡൗണ്‍ലോഡ് ചെയ്ത ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് ജഡ്ജിയുടെ ചേംബറിലും വീട്ടിലും എത്തിച്ച് ഭീഷണിപ്പെടുത്തിയത്.

യുവാവ് ജയ്പുര്‍ കോടതിയിലെ ജഡ്ജിയുടെ ചേംബറിലെത്തി സ്റ്റെനോഗ്രഫര്‍ക്ക് ഒരു പാഴ്‌സല്‍ കൈമാറുകയായിരുന്നു. ജഡ്ജിയുടെ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളില്‍ നിന്നാണെന്ന് പറഞ്ഞായിരുന്നു പാഴ്‌സല്‍ കൈമാറിയത്. മിഠായികള്‍ക്കിടയില്‍ കത്തും അശ്ലീല ചിത്രങ്ങളും വച്ച നിലയിലായിരുന്നു പാഴ്‌സല്‍.

ചിത്രങ്ങള്‍ പരസ്യപ്പെടുത്താതിരിക്കാന്‍ 20 ലക്ഷം രൂപ നല്‍കണമെന്നായിരുന്നു ആവശ്യം. പണം നല്‍കേണ്ട സ്ഥലവും സമയവും പിന്നാലെ അറിയിക്കാമെന്നും കത്തില്‍ എഴുതിയിരുന്നു. 20 ദിവസം കഴിഞ്ഞ് സമാനമായ പാഴ്‌സല്‍ ജഡ്ജിയുടെ വീട്ടിലും എത്തിച്ചു. തുടര്‍ന്ന് ജഡ്ജി പൊലീസില്‍ പരാതി നല്‍കി. കോടതിയിലെ സിസിടിവി ദൃശ്യങ്ങളില്‍നിന്ന് പ്രതിയെ തിരിച്ചറിഞ്ഞിട്ടുണ്ട്. പ്രതിയെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com