സ്വീകർത്താവിന് സുരക്ഷ ബോധ്യപ്പെടണം, ട്രാൻസ്ജെൻഡർ രക്തദാന വിലക്ക്; മാർ​ഗരേഖയിൽ മാറ്റം വരുത്തില്ലെന്ന് കേന്ദ്രം

രക്തബാങ്കിൽ നിന്നും ലഭിക്കുന്ന രക്തത്തിന്റെ സുരക്ഷയും ഫലപ്രാപ്‌തിയും സ്വീകർത്താവിന് ബോധ്യപ്പെടേണ്ടതുണ്ടെന്ന് മന്ത്രാലയം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: സ്വവർഗാനുരാഗികൾ, ട്രാൻസ്ജെൻഡർമാർ, ലൈംഗികത്തൊഴിലാളികൾ എന്നിവർ രക്തദാനം നടത്തുന്നത് വിലക്കുന്ന മാർഗരേഖയിൽ മാറ്റം കൊണ്ടുവരണമെന്ന ആവശ്യം തള്ളി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇതിൽ രക്തം നൽകുന്നവരുടെ പോലെ തന്നെ സ്വീകർത്താവിന്റെയും പൂർണ ബോധ്യം ആവശ്യമുണ്ടെന്നാണ് മന്ത്രാലയത്തിന്റെ നിലപാട്.

രക്തബാങ്കിൽ നിന്നും ലഭിക്കുന്ന രക്തത്തിന്റെ സുരക്ഷയും ഫലപ്രാപ്‌തിയും സ്വീകർത്താവിന് ബോധ്യപ്പെടേണ്ടതുണ്ടെന്നും മന്ത്രാലയം സുപ്രീംകോടതിയെ അറിയിച്ചു. നാഷനൽ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ കൗൺസിൽ, നാഷനൽ എയ്ഡ്സ് കൺട്രോൾ ഓർഗനൈസേഷൻ എന്നിവ തയാറാക്കിയ മാർഗരേഖയിലാണ് ട്രാൻസ്ജെൻഡർമാർ, ലൈംഗികത്തൊഴിലാളികൾ, സ്വവർഗാനുരാഗികൾ എന്നിവരെ രക്തദാനത്തിൽ നിന്ന് ഒഴിവാക്കിയത്.

എയ്ഡ്സിന് സാധ്യതയുള്ള വിഭാഗം എന്ന ഗണത്തിൽപെടുത്തിയായിരുന്നു  മാറ്റിനിർത്തൽ. എന്നാൽ നടപടി ശാസ്ത്രീയ പഠനങ്ങളുടെയും വിദഗ്ധാഭിപ്രായത്തിന്റെയും അടിസ്ഥാനത്തിലാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ട്രാൻസ്ജെൻഡർ സമൂഹത്തിനുവേണ്ടി ടി എസ്‌ സിങ് നൽകിയ ഹർജിയിലാണ് സുപ്രീം കോടതി ആരോഗ്യ മന്ത്രാലയത്തിന്റെ നിലപാട് തേടിയത്. 
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com