പഞ്ചാബില്‍ ഇന്റര്‍നെറ്റ് വിലക്ക് നീട്ടി; അമൃത്പാല്‍ സിങ്ങിനായി തിരച്ചില്‍ ഊര്‍ജ്ജിതം, പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ, അമൃത്‌പാൽ സിങ് രാജ്യം വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്
അമൃത്പാല്‍ സിങ്, പൊലീസ് തിരച്ചില്‍ നടത്തുന്നു/ പിടിഐ
അമൃത്പാല്‍ സിങ്, പൊലീസ് തിരച്ചില്‍ നടത്തുന്നു/ പിടിഐ

ന്യൂഡല്‍ഹി: പഞ്ചാബിലെ വിഘടനവാദി നേതാവ് അമൃത്പാല്‍ സിങ്ങിനെ പിടികൂടാനുള്ള നീക്കം ഊര്‍ജ്ജിതമാക്കി പൊലീസ്. 'വാരിസ് പഞ്ചാബ് ദേ' എന്ന സംഘടനയുടെ നേതാവായ അമൃത്പാല്‍ സിങ്ങിന്റെ വസതിയില്‍ പഞ്ചാബ് പൊലീസ് നാലു മണിക്കൂറിലധികം പരിശോധന നടത്തി. അമൃത് പാലിനെ പഞ്ചാബ് പൊലീസ് പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു. 

ഇന്നലെ മേഹത്പുരില്‍ വച്ച് പഞ്ചാബ് പൊലീസ് അമൃത്പാല്‍ സിങ്ങിന്റെ വാഹനവ്യൂഹം തടഞ്ഞെങ്കിലും വാഹനങ്ങള്‍ മാറിക്കയറി ഇയാള്‍ രക്ഷപ്പെട്ടുവെന്ന് ജലന്ധര്‍ പൊലീസ് കമ്മീഷണര്‍ കെ എസ് ചാഹല്‍ പറഞ്ഞു. 20-25 കിലോമീറ്ററോളം പൊലീസ് അമൃത്പാലിനെ ചേസ് ചെയ്തു. രക്ഷപ്പെട്ട അമൃത്പാലിന് വേണ്ടി തിരച്ചില്‍ ഊര്‍ജ്ജിതമാണെന്നും, ഉടന്‍ തന്നെ പിടികൂടുമെന്നും പൊലീസ് കമ്മീഷണര്‍ പറഞ്ഞു. 

ഇയാളുടെ ആഡംബര എസ് യു വി അടക്കമുള്ള കാറുകള്‍ പൊലീസ് കണ്ടെടുത്തു. നിരവധി ആയുധങ്ങളും പിടിച്ചെടുത്തതായി പൊലീസ് കമ്മീഷണര്‍ അറിയിച്ചു.  കടന്നുകളഞ്ഞു. അമൃത്പാലിന്റെ ഉപദേശകനും സാമ്പത്തിക സ്രോതസുമായ ദല്‍ജീത് സിങ്ങിനെയും പൊലീസ് രാവിലെ അറസ്റ്റ് ചെയ്തു. അമൃത്പാലിന്റെ അനുയായികളായ 78 പേരെ നേരത്തെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. 

അമൃത്പാലിനെ പിടികൂടാനുള്ള ശ്രമത്തില്‍ അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ പഞ്ചാബില്‍ ഉടനീളം ഇന്റര്‍നെറ്റ്, എസ്എംഎസ് സേവനങ്ങള്‍ക്ക് നാളെ വരെ വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വോയിസ് കോളുകള്‍ മാത്രമാണ് നിലവില്‍ അനുവദിച്ചിട്ടുള്ളത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയവും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. ഖലിസ്ഥാൻ ഭീകരൻ ഭിന്ദ്രൻവാലയെ അനുകരിച്ച് വേഷം ധരിക്കുന്ന അമൃത്പാൽ സിങ് (29) ‘ഭിന്ദ്രൻവാല രണ്ടാമൻ’ എന്ന പേരിലാണ് അറിയപ്പെടുന്നത്. 

പൊലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയതോടെ, അമൃത്‌പാൽ സിങ് രാജ്യം വിടാൻ ശ്രമിക്കുന്നതായി റിപ്പോർട്ടുണ്ട്. നേപ്പാൾ വഴി കാനഡയിലേക്കു കടക്കാനാണ് ശ്രമമെന്നാണ് വിവരം. ക്രമസമാധാന പ്രശ്‌നം ഒഴിവാക്കാന്‍ അമൃത്പാലിനോട് കീഴടങ്ങാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. ഇന്ദിരാ ഗാന്ധിയുടെ അവസ്ഥയാകും അമിത് ഷായെ കാത്തിരിക്കുന്നതെന്ന് അമൃത്പാൽ സിങ്ങ് പ്രസ്താവിച്ചിരുന്നു. പഞ്ചാബ് മുന്‍ മുഖ്യമന്ത്രി ബിയന്ത് സിങ്ങിന്റെ പാതയിലാണ് നിങ്ങളെന്ന് മുഖ്യമന്ത്രി ഭ​ഗവന്ത് സിങ് മൻ എന്നും അതൃത്പാൽ സിങ് വെല്ലുവിളിച്ചിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com