
മുംബൈ: സവര്‍ക്കര്‍ മഹാരാഷ്ട്രയുടെ മാത്രമല്ല, രാജ്യത്തിന്റെയാകെ ആരാധനാപാത്രമാണെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ. രാഹുല്‍ ഗാന്ധി സവര്‍ക്കറെ അപകീര്‍ത്തിപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു.
താന്‍ മാപ്പുപറയാന്‍ സവര്‍ക്കറല്ലെന്നാണ് അദ്ദേഹം പറയുന്നത്. സവര്‍ക്കറിനെക്കുറിച്ച് അദ്ദേഹം എന്താണ് ചിന്തിക്കുന്നത്?. ഈ പരാമര്‍ശത്തിന് രാഹുല്‍ ശിക്ഷിക്കണമെന്ന് ഷിന്‍ഡെ നിയമസഭയില്‍ പറഞ്ഞു.
അതേസമയം, ആക്രമിച്ചും അയോഗ്യനാക്കിയും തന്നെ നിശബ്ദനാക്കാമെന്ന് കരുതിയാല്‍ സര്‍ക്കാരിനു തെറ്റിപ്പോയെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. മാപ്പ് ചോദിക്കാന്‍ താന്‍ സവര്‍ക്കറല്ലെന്നും ഗാന്ധിയാണെന്നും രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 'മോദി' പരാമര്‍ശവുമായി ബന്ധപ്പെട്ട അപകീര്‍ത്തിക്കേസില്‍ കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് വയനാട് എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കപ്പെട്ടതിനു ശേഷം ആദ്യമായാണ് രാഹുല്‍ ഇന്ന് മാധ്യമങ്ങളെ കണ്ടത്. വയനാട്ടിലെ ജനങ്ങളെ സത്യം ബോധപ്പെടുത്തുന്നതിനായി കത്തെഴുതുമെന്നും രാഹുല്‍ ഗാന്ധി അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'ഒരൊറ്റ ചോദ്യം, അവര്‍ക്ക് അതിനെ ഭയം; ഈ നാടകമെല്ലാം അതിന്റെ പേരില്‍'
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക