ഭോപ്പാല്‍: മധ്യപ്രദേശില്‍ ക്ഷേത്രക്കുളം തകര്‍ന്ന് 13 പേര്‍ മരിച്ചു. ഇതില്‍ പത്തും സ്ത്രീകളാണ്. ക്ഷേത്രക്കുളം തകര്‍ന്ന് 30ലധികം ആളുകളാണ് കെട്ടിടാവിശിഷ്ടങ്ങളില്‍ കുടുങ്ങി കിടന്നത്. ഇതില്‍ 17 പേരെ രക്ഷിച്ചതായും മറ്റുള്ളവരെ രക്ഷിക്കുന്നതിനുള്ള പ്രവര്‍ത്തനം പുരോഗമിക്കുന്നതായുമാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.
ഇന്‍ഡോറിലെ ശ്രീ ബലേശ്വര്‍ മഹാദേവ ക്ഷേത്രത്തിലാണ് സംഭവം. രാമ നവമിയോടനുബന്ധിച്ച് ക്ഷേത്രത്തില്‍ വലിയ തിരക്കാണ് അനുഭവപ്പെട്ടത്. അതിനിടെയാണ് ക്ഷേത്രക്കുളം തകര്‍ന്നത്. 60 അടിയോളം താഴ്ചയുള്ളതാണ് കുളം.
കല്‍പ്പടവോടുകൂടിയ കുളത്തിന്റെ മേല്‍ക്കൂര തകര്‍ന്നാണ് അപകടം സംഭവിച്ചത്. തിരക്ക് നിയന്ത്രണാതീതമായതോടെ, ക്ഷേത്രക്കുളത്തിന്റെ മേല്‍ഭാഗം മൂടി കൊണ്ടുള്ള നിര്‍മിതി ഇടിഞ്ഞുവീഴുകയായിരുന്നു. ക്ഷേത്രക്കുളത്തിലേക്കുള്ള വഴി ഇടുങ്ങിയതാണ്. ഇത് രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമാക്കിയിട്ടുണ്ട്. കയറും മറ്റും ഉപയോഗിച്ചാണ് തകര്‍ന്ന കുളത്തില്‍ നിന്ന് ആളുകളെ രക്ഷിക്കുന്നത്. കുളത്തില്‍ നിന്ന് രക്ഷിച്ചവരെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ