സൗജന്യമായി നന്ദിനി പാല്‍, ഏകീകൃത സിവില്‍ കോഡ്; കര്‍ണാടകയില്‍ ബിജെപി പ്രകടന പത്രിക പുറത്തിറക്കി

കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടന പത്രിക പുറത്തിക്കി
ചിത്രം: ബിജെപി കര്‍ണാടക/ട്വിറ്റര്‍
ചിത്രം: ബിജെപി കര്‍ണാടക/ട്വിറ്റര്‍

ബംഗളൂരു: കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പിലേക്കുള്ള ബിജെപി പ്രകടന പത്രിക പുറത്തിക്കി. ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുമെന്നാണ് പ്രധാന വാഗ്ദാനം. അടല്‍ ആഹാര കേന്ദ്ര എന്നപേരില്‍ ചെലവ് കുറഞ്ഞ ഭക്ഷണ ശാലകള്‍ ആരംഭിക്കും. എല്ലാ ബിപിഎല്‍ വീടുകളിലും അര ലിറ്റര്‍ നന്ദിനി പാല്‍ സൗജന്യമായി നല്‍കുമെന്നും തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ പറയുന്നു. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നഡ്ഡ, മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, ബിഎസ് യഡിയൂരപ്പ എന്നിവര്‍ ചേര്‍ന്നാണ് പത്രിക പുറത്തിറക്കിയത്. 

ഉത്പാദന മേഖലയില്‍ പത്തു ലക്ഷം തൊഴില്‍ അവസരങ്ങള്‍. പോഷണ എന്ന പേരില്‍ മാസം തോറും 5 കിലോ സൗജന്യ ഭക്ഷ്യധാന്യം. സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും തൊഴില്‍ രഹിതരായ യുവാക്കളുടെ മാനവ വിഭവ ശേഷി വികസനത്തിനും അക്ഷര പദ്ധതി നടപ്പാക്കും. 

ആരോഗ്യ പദ്ധതിയിലൂടെ എല്ലാ വാര്‍ഡിലും നമ്മ ക്ലിനിക് തുറക്കും. മുതിര്‍ന്ന പൗരന്മാര്‍ക്ക് വാര്‍ഷിക സൗജന്യ മെഡിക്കല്‍ ചെക്കപ്പ് ഉറപ്പാക്കും. അഭിവൃദ്ധി പദ്ധതിയിലൂടെ കൃഷിയും ടെക്‌നോളജിയും സംയോജിപ്പിക്കാന്‍ പദ്ധതി നടപ്പാക്കും. ഇലക്ട്രിക് വാഹനങ്ങള്‍ പ്രോത്സാഹിപ്പിക്കും, 30,000 കോടി കെ അഗ്രി ഫണ്ട്  നടപ്പാക്കും. ടൂറിസം വികസനത്തിനും, വ്യവസായിക ഇടനാഴികളുടെ വികസനത്തിനുമായി പദ്ധതി നടപ്പിലാക്കും. വര്‍ഷം തോറും ബിപിഎല്‍ കുടുംബങ്ങള്‍ക്ക് 3 പാചകവാതക സിലിണ്ടര്‍ സൗജന്യമായി നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്യുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com