യാത്രക്കാരുടെ മോശം പെരുമാറ്റം; മെട്രോയില്‍ സിവില്‍ വേഷത്തില്‍ പൊലീസുകാരെ വിന്യസിക്കും

കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുങ്ങിയിരിക്കുന്നത്.
ഡല്‍ഹി മെട്രോ, ഫയല്‍
ഡല്‍ഹി മെട്രോ, ഫയല്‍

ന്യൂഡല്‍ഹി: യാത്രക്കാരുടെ മോശം പെരുമാറ്റം തടയുന്നതിന് സിവില്‍ വേഷത്തിലും യൂണിഫോമിലും പൊലീസ് ഉദ്യോഗസ്ഥരെ വിന്യസിക്കുമെന്ന് ഡല്‍ഹി മെട്രോ. മെട്രോയില്‍ ഒരാള്‍ പരസ്യമായി സ്വയംഭോഗം ചെയ്തത് ഉള്‍പ്പെടെ യാത്രക്കാരുടെ തുടര്‍ച്ചയായ മോശം പെരുമാറ്റത്തെ തുടര്‍ന്നാണ് നടപടി.

കര്‍ശനമായ നിരീക്ഷണപദ്ധതിയാണ് സുരക്ഷാക്രമീകരണങ്ങളുമായി ബന്ധപ്പെട്ട് ഡിഎംആര്‍സി ഒരുങ്ങിയിരിക്കുന്നത്. മെട്രോയില്‍ മിന്നല്‍ പരിശോധന കര്‍ശനമാക്കുന്നതിന് ഡിഎംആര്‍സി ഉന്നത ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിസിടിവികള്‍ ഇല്ലാത്ത പഴയ കോച്ചുകളില്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കാന്‍ തീരുമാനമായി. മെട്രോയില്‍ യാത്രക്കാര്‍ വിഡിയോ ചിത്രീകരണം നടത്തുന്നത് ഡിഎംആര്‍സി കഴിഞ്ഞ മാസം വിലക്കിയിരുന്നു. ഡാന്‍സും റീല്‍സും മെട്രോയില്‍ ചിത്രീകരിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് പ്രയാസം സൃഷ്ടിക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു നട
പടി. 

യാത്രികര്‍ ഉത്തരവാദിത്വത്തോടെ പെരുമാറണമെന്ന് ഡിഎംആര്‍സി പറഞ്ഞു. മറ്റ് യാത്രക്കാരില്‍ നിന്ന് മോശമായ പെരുമാറ്റം ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ ഡിഎംആര്‍സി ഹെല്‍പ്പ് ലൈനില്‍ അറിയിക്കണം. സുരക്ഷാ ജീവനക്കാര്‍ ഉടനടി നിയമപരമായ നടപടി സ്വീകരിക്കുമെന്നും ഡിഎംആര്‍സി അറിയിച്ചു. ഡല്‍ഹി മെട്രോയില്‍ മോശം പെരുമാറ്റം നേരിടുന്ന പശ്ചത്താലത്തില്‍ യാത്രക്കാര്‍ക്ക് 155370 എന്ന ഹെല്‍പ്പ് ലൈന്‍ നമ്പറില്‍ പരാതി അറിയിക്കാം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com