ജീവപര്യന്തം ജയില്‍ശിക്ഷ ഒഴിവാക്കണം; വിദ്യാര്‍ത്ഥിയെ കൊന്ന് കത്തിച്ചു; കൃത്രിമ തെളിവ്; 28 കാരന് വധശിക്ഷ

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പ്രതി രജസ് സെയ്‌നി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  ജീവപര്യന്തം തടവില്‍ നിന്നും രക്ഷപ്പെടാനായി സുകുമാരക്കുറുപ്പ് മോഡലില്‍ വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവിന് വധശിക്ഷ.  മധ്യപ്രദേശിലെ രാഘവ് ഗാര്‍ഹ് സ്വദേശി രജത് സെയ്‌നി എന്ന 28 കാരനാണ് വധശിക്ഷ. ഭോപ്പാല്‍ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. 

സെഹോര്‍ ജില്ലയിലെ ദോറഹ സ്വദേശിയായ അമന്‍ ദംഗി എന്ന 22 കാരനെയാണ് രജത് സെയ്‌നി കൊലപ്പെടുത്തിയത്. 2022 ജൂലൈ 14 നായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. ഭോപ്പാലില്‍ വിദ്യാര്‍ത്ഥിയായിരുന്നു അമന്‍ ദംഗി. 

കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെട്ടയാളാണ് പ്രതി രജസ് സെയ്‌നി. ഇതില്‍ ശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കെ ഇയാള്‍ പരോളില്‍ പുറത്തിറങ്ങി. വീണ്ടും ജയിലിലേക്ക് പോകാതിരിക്കാന്‍, താന്‍ മരിച്ചതായി തെളിവുണ്ടാക്കാനായി പിന്നീട് പ്രതി രജത് സെയ്‌നിയുടെ ശ്രമം. 

ഭോപ്പാലില്‍ സമീപത്തെ വീട്ടില്‍ താമസിച്ചിരുന്ന അമന്‍ ദംഗിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് പ്രതി കൊലപ്പെടുത്തി. ആളെ തിരിച്ചറിയാതിരിക്കാനായി മൃതശരീരം പെട്രോള്‍ ഒഴിച്ചു കത്തിച്ചു. മരിച്ചത് രജത് സെയ്‌നിയാണെന്ന് പ്രചരിപ്പിച്ചു. ഈ കേസിലാണ് പ്രതി സെയ്‌നിക്ക് കോടതി പരമാവധി ശിക്ഷ വിധിച്ചത്. വധശിക്ഷയ്ക്ക് പുറമേ, വിവിധ വകുപ്പുകളിലായി ജീവപര്യന്തം, ഏഴു വര്‍ഷം കഠിന തടവ് തുടങ്ങിയ ശിക്ഷകളും വിധിച്ചിട്ടുണ്ട്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com