സഹിഷ്ണുതയുള്ള മുസ്ലിംകളെ വിരലില്‍ എണ്ണാം, അതുതന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍ സ്ഥാനങ്ങള്‍ കിട്ടാനുള്ള മൂഖംമൂടി: കേന്ദ്രമന്ത്രി സത്യപാല്‍ സിങ് 

വിരമിച്ചുകഴിഞ്ഞാല്‍ ഉടന്‍ അവര്‍ യഥാര്‍ഥ്യം പറയും. അവരുടെ മുഖം വെളിപ്പെടും
സത്യപാല്‍ സിങ് ബാഘേല്‍/ഫയല്‍
സത്യപാല്‍ സിങ് ബാഘേല്‍/ഫയല്‍

ന്യൂഡല്‍ഹി: സഹിഷ്ണുതയുള്ള മുസ്ലിംകള്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്ന് കേന്ദ്രമന്ത്രി സത്യപാല്‍ സിങ് ബാഘേല്‍. അതു തന്നെ ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മുഖംമൂടിയാണെന്നും സത്യപാല്‍ സിങ് പറഞ്ഞു. പദവിയില്‍ കാലാവധി പൂര്‍ത്തിയാക്കിയാല്‍ ഇവരുടെ യഥാര്‍ഥ മുഖം വെളിപ്പെടുമെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.

മാധ്യമ പ്രവര്‍ത്തകര്‍ക്ക് പുരസ്‌കാരം നല്‍കുന്നതിനായി ആര്‍എസ്എസിന്റെ മാധ്യമ വിഭാഗം സംഘടിപ്പിച്ച ചടങ്ങിലാണ് കേന്ദ്ര നിയമ സഹമന്ത്രിയുടെ വിവാദ പ്രസംഗം. സഹിഷ്ണുതയുള്ള മുസ്ലിംകള്‍ വിരലില്‍ എണ്ണാവുന്നവരേയുള്ളൂ. അത് ആയിരങ്ങള്‍ക്കപ്പുറമൊന്നും ഉണ്ടാവില്ല. അതുതന്നെ ഒരു തന്ത്രമാണ്. ഉപരാഷ്ട്രപതി, ഗവര്‍ണര്‍, വൈസ് ചാന്‍സലര്‍ സ്ഥാനങ്ങള്‍ നേടിയെടുക്കുന്നതിനുള്ള മുഖംമൂടിയാണത്. വിരമിച്ചുകഴിഞ്ഞാല്‍ ഉടന്‍ അവര്‍ യഥാര്‍ഥ്യം പറയും. അവരുടെ മുഖം വെളിപ്പെടും- മന്ത്രി പറഞ്ഞു. 

ഇന്ത്യ ഇസ്ലാമിക തീവ്രവാദത്തിനെതിരെ പോരാടണമെന്നും എന്നാല്‍ സഹിഷ്ണുതയുള്ള മുസ്ലിംകളെ കണക്കിലെടുക്കേണ്ടതുണ്ടെന്നും ചടങ്ങില്‍ വിവരാവകാശ കമ്മിഷണര്‍ ഉദയ് മഹുര്‍കര്‍ പറഞ്ഞിരുന്നു. ഇതു പരാമര്‍ശിച്ചുകൊണ്ടായിരുന്നു കേന്ദമമന്ത്രിയുടെ പ്രസംഗം. 

മുഗള്‍ രാജാവായ അക്ബര്‍ ഹിന്ദു മുസ്ലിം ഐക്യത്തിനു വേണ്ടി തീവ്രമായി ശ്രമിച്ചെന്ന മഹുര്‍കറുടെ പരാമര്‍ശത്തെയും കേന്ദ്രമന്ത്രി തിരുത്തി. അക്ബര്‍ ചെയ്തതെല്ലാം വെറും തന്ത്രമായിരുന്നെന്ന് സത്യപാല്‍ സിങ് പറഞ്ഞു. അക്ബര്‍ ജോധാ ഭായിയെ കല്യാണം കഴിച്ചത് രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമായിരുന്നെന്ന് സിങ് അഭിപ്രായപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com