നരേന്ദ്ര മോദി
നരേന്ദ്ര മോദി

പ്രധാനമന്ത്രി ആവാസ് യോജന: രാജ്യത്ത് നിര്‍മ്മിച്ചത് 3 കോടി വീടുകള്‍

പദ്ധതി പ്രകാരം ഗുജറത്തില്‍ നിര്‍മ്മിച്ച 19,000 വീടുകളുടെ താക്കോല്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഗുണഭോക്താക്കള്‍ക്ക് കൈമാറും 


ന്യൂഡല്‍ഹി: പ്രധാനമന്ത്രി ആവാസ് യോജന പദ്ധതിക്ക് കീഴില്‍  രാജ്യത്ത് ഇതുവരെ മൂന്ന് കോടിയിലധികം വീടുകള്‍ നിര്‍മ്മിച്ചതായി കേന്ദ്രസര്‍ക്കാര്‍. പദ്ധതി പ്രകാരം ഗുജറത്തില്‍ നിര്‍മ്മിച്ച 19,000 വീടുകളുടെ താക്കോല്‍ പ്രധാനമന്ത്രി വെള്ളിയാഴ്ച ഗുണഭോക്താക്കള്‍ക്ക് കൈമാറുമെന്നും അധികൃതര്‍ അറിയിച്ചു.

ഗുജറാത്തിലെത്തുന്ന പ്രധാനമന്ത്രി നാളെ പിഎംഎവൈ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും നിര്‍വഹിക്കും, കൂടാതെ പദ്ധതി പ്രകാരം നിര്‍മിച്ച 19,000 വീടുകളുടെ ഗൃഹപ്രവേശത്തില്‍ പങ്കെടുക്കുകയും ചെയ്യും. ഈ അവസരത്തില്‍ പ്രധാനമന്ത്രി ആവാസ് യോജനയുടെ ഗുണഭോക്താക്കള്‍ക്ക് വീടുകളുടെ താക്കോലും കൈമാറും. ഈ പദ്ധതികളുടെ ആകെ അടങ്കല്‍ ഏകദേശം 1950 കോടി രൂപയാണ്. 

തുടര്‍ന്ന് ഗാന്ധിനഗറില്‍ 4,400 കോടി രൂപയുടെ വിവിധ പദ്ധതികളുടെ ഉദ്ഘാടനവും തറക്കല്ലിടലും അദ്ദേഹം നിര്‍വഹിക്കും. പിന്നീട് ഗുജറാത്ത് ഇന്റര്‍നാഷണല്‍ ഫിനാന്‍സ് ടെക് സിറ്റി സന്ദര്‍ശിക്കും. സന്ദര്‍ശന വേളയില്‍, GIFT City-യില്‍ നടന്നുകൊണ്ടിരിക്കുന്ന വിവിധ പദ്ധതികളുടെ സ്ഥിതി അദ്ദേഹം അവലോകനം ചെയ്യും. 'അണ്ടര്‍ഗ്രൗണ്ട് യൂട്ടിലിറ്റി ടണല്‍', 'ഓട്ടോമേറ്റഡ് വേസ്റ്റ് കലക്ഷന്‍ വേര്‍തിരിക്കല്‍ പ്ലാന്റ്' എന്നിവയുള്‍പ്പെടെ നഗരത്തിലെ പ്രധാന പ്രദേശങ്ങള്‍ പ്രധാനമന്ത്രി സന്ദര്‍ശിക്കും.

കഴിഞ്ഞ പഞ്ചായത്ത് രാജ് ദിനത്തില്‍ രാജ്യത്ത് പിഎംഎവൈ -ജി യുടെ  കീഴില്‍ 4 ലക്ഷത്തിലധികം ഗുണഭോക്താക്കളുടെ 'ഗൃഹപ്രവേശ' പരിപാടിയിലും മോദി പങ്കെടുത്തിരുന്നു. കൂടതെ കഴിഞ്ഞ ഡിസംബറില്‍ ത്രിപുരയില്‍ നടന്ന ചടങ്ങില്‍ രണ്ട് ലക്ഷം ഗുണഭോക്താക്കള്‍ക്ക്  പ്രധാനമന്ത്രി വീടുകളുടെ താക്കോല്‍ കൈമാറിയതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com