സിപിഎം സ്ഥാനാര്‍ഥി മൂന്നാമത്; ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് ജയം

ബിജെപി സ്ഥാനാര്‍ഥി സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്.
എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം/ പിടിഐ
എഐസിസി ആസ്ഥാനത്തെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ആഹ്ലാദം/ പിടിഐ

ബംഗളൂരു:  സിപിഎം ഏറെ പ്രതീക്ഷ പുലര്‍ത്തിയ ബാഗേപ്പള്ളിയില്‍ കോണ്‍ഗ്രസിന് വിജയം. കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എസ് എന്‍ സുബ്ബറെഡ്ഡിയാണ് ജയിച്ചത്. ബിജെപി സ്ഥാനാര്‍ഥി സി മുനിരാജാണ് രണ്ടാം സ്ഥാനത്ത്. സിപിഎം സ്ഥാനാര്‍ഥി ഡോ. അനില്‍കുമാര്‍ മുന്നാമതാണ്. 

നിലവിലെ സിറ്റിങ് എംഎല്‍എയാണ് എസ് എന്‍ സുബ്ബറെഡ്ഡി. കഴിഞ്ഞ തവണ മണ്ഡലത്തില്‍ മുന്നാമത് ആയിരുന്നു ബിജെപി.  പതിനഞ്ച് സ്ഥാനാര്‍ഥികളായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. കഴിഞ്ഞ തവണ രണ്ടാമത് എത്തിയ ജെഡിഎസ് ഇത്തവണ മത്സരരംഗത്തുണ്ടായിരുന്നില്ല. 

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ 117 ഇടത്താണ് കോണ്‍ഗ്രസിന്റെ ലീഡ്. ബിജെപി 72 ഇടത്തും ജെഡിഎസ് 28 ഇടത്തും മറ്റുള്ളവര്‍ എട്ടിടത്തും മുന്നേറുന്നു.

ബിജെപി മന്ത്രിമാരില്‍ പലരും പിന്നിലാണ്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ 5000 ല്‍ പരം വോട്ടിനു മുന്നിട്ടു നില്‍ക്കുന്നു. വരുണയില്‍ കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യയും കനകപുരിയില്‍ കോണ്‍ഗ്രസ് നേതാവ് ഡി.കെ.ശിവകുമാറും മുന്നിലാണ്. ഹുബ്ബള്ളിധാര്‍വാഡ് മണ്ഡലത്തില്‍ മുന്‍ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടര്‍ ഒരുവേളയില്‍ പിന്നിലായിരുന്നെങ്കിലും വീണ്ടു മുന്നിലെത്തി. ചന്നപട്ടണത്ത് ജെഡിഎസ് നേതാവ് എച്ച്.ഡി.കുമാരസ്വാമി ലീഡ് ചെയ്യുന്നു. ദക്ഷിണേന്ത്യയില്‍ ബിജെപി ഭരണത്തിലെത്തിയ ഒരേയൊരു സംസ്ഥാനമായ കര്‍ണാടകയിലെ മുന്നേറ്റത്തില്‍ കോണ്‍ഗ്രസ് കേന്ദ്രങ്ങളില്‍ ആവേശത്തിലാണ്. ഡല്‍ഹിയില്‍ കോണ്‍ഗ്രസ് ആസ്ഥാനത്ത് ആഘോഷം തുടങ്ങി.

കര്‍ണാടകയിലെ 224 മണ്ഡലങ്ങളിലേക്ക് ഈ മാസം 10നാണ് തിരഞ്ഞെടുപ്പ് നടന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com