കസ്റ്റംസിനെ വെട്ടിക്കാൻ 7 സ്വർണ ബിസ്‌ക്കറ്റുകൾ വിഴുങ്ങി, എക്‌സ്‌റേ പരിശോധനയിൽ കുടുങ്ങി; മുംബൈ വിമാനത്താവളത്തിൽ യുവാവ് അറസ്റ്റിൽ

ശസ്‌ത്രക്രിയയിലൂടെ ഏഴ് സ്വർണ ബിസ്ക്കറ്റുകൾ പുറത്തെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: കസ്റ്റംസ് പിടിക്കാതിരിക്കാൻ സ്വര്‍ണ ബിസ്‌ക്കറ്റുകള്‍ വിഴുങ്ങിയ യുവാവ് മുംബൈ വിമാനത്താവളത്തില്‍ പിടിയില്‍. ഇൻതിസാർ അലി എന്ന 30 വയസുകാരനാണ് മുംബൈ വിമാനത്താവളത്തില്‌ വെച്ച് കസ്റ്റംസിന്റെ പിടിയിലായത്.

പ്ലാസ്റ്റിക് ഫോയിലിൽ പൊതിഞ്ഞ നിലയിലായിരുന്നു ഇയാളുടെ വയറ്റിൽ നിന്നും സ്വർണം കണ്ടെടുത്തത്. ദുബായിൽ നിന്നും മുംബൈയിലേക്ക് യാത്ര ചെയ്‌ത ഇൻതിസാറിനെ പരിശോധനക്കിടെയാണ് പിടിച്ചത്. ഇയാളുടെ വയറ്റില്‍ നിന്നും 240 ​ഗ്രാം ഭാരമുള്ള ഏഴ് സ്വർണ ബിസ്‍‌ക്കറ്റുകൾ കണ്ടെത്തി.  എക്‌സ്റെ പരിശോധനിയിലാണ് ഇയാൾ കുടുങ്ങിയത്. ഇയാൾക്കെതിരെ കസ്റ്റംസ് കേസെടുത്തു. വയറ്റിനുള്ളിൽ സൂക്ഷിച്ച സ്വർണം പുറത്തെടുക്കാൻ പ്രത്യേകം ഡയറ്റ് സ്വീകരിച്ചിരുന്നതായും ഇയാൾ പൊലീസിനോട് പറഞ്ഞു.

അടുത്തിടെ ഡൽഹിയിൽ 63കാരനായ ഒരു വ്യവസായിയുടെ വയറ്റിൽ നിന്നും 400 ​ഗ്രാം ഭാരമുള്ള 12 സ്വർണ ബിസ്‌ക്കറ്റുകള്‍ കണ്ടെത്തിരുന്നു. ഭാര്യയുമായി വഴക്കുണ്ടാക്കിയതിനെ തുടർന്ന് കുപ്പിയുടെ അടപ്പു വിഴുങ്ങിയെന്ന് പറഞ്ഞാണ് ആശുപത്രിയിലെത്തിയത് എന്നാൽ ശസ്‌ത്രക്രിയയിലൂടെ 12 സ്വർണ ബിസ്‌ക്കറ്റുകളാണ് ഇയാളുടെ വയറ്റിൽ നിന്നും കണ്ടെത്തിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com