ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങി; തെങ്കാശിയില്‍ സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ചു; ഒരു കുടുംബത്തിലെ അഞ്ച് പേര്‍ മരിച്ചു

ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്.
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം/ ട്വിറ്റര്‍
അപകടസ്ഥലത്തുനിന്നുള്ള ദൃശ്യം/ ട്വിറ്റര്‍

തെന്മല: തമിഴ്‌നാട് തെങ്കാശി ജില്ലയിലെ ശങ്കരന്‍കോവിലിന് സമീപം സ്‌കൂള്‍ ബസും കാറും കൂട്ടിയിടിച്ച് 5 പേര്‍ മരിച്ചു നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ന് വൈകിട്ട് ആയിരുന്നു അപകടം. ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങിവന്ന കാര്‍ യാത്രക്കാരാണ് മരിച്ചത്. പനവടാലിചത്രം ഭാഗത്തുവച്ചാണ് അപകടമുണ്ടായത്. നാലുപേര്‍ സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. ഒരാള്‍  ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയുമാണ്‌ മരിച്ചത്‌.

ബന്ദപ്പുളി ഗ്രാമത്തിലെ ഗുരുസ്വാമി, വെളുത്തൈ, ഉദയമ്മാള്‍, മനോജ്കുമാര്‍ എന്നിവരുള്‍പ്പെടെ അഞ്ച് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചു. മരിച്ചവര്‍ ഒരേ കുടുംബത്തില്‍പെട്ടവരാണെന്ന് പൊലീസ് അറിയിച്ചു. തിരുച്ചെന്തൂര്‍ ക്ഷേത്രത്തില്‍ പോയി മടങ്ങിവരുന്നതിനിടെയാണ് അപകടമുണ്ടായത്.  അപകടത്തില്‍ കാര്‍ പൂര്‍ണമായി തകര്‍ന്നു. 

അപകടത്തെ കുറിച്ച് അന്വേഷണം നടത്താന്‍ തെങ്കാശി ജില്ലാ കലക്ടര്‍ ദുരൈ രവിചന്ദ്രന്‍ ഉത്തരവിട്ടു. തെങ്കാശി ജില്ലാ പൊലീസ് സൂപ്രണ്ട് സാംസണ്‍ അപകടസ്ഥലത്തെത്തി. മരിച്ചവരുടെ മൃതദേഹം ശങ്കരന്‍കോവില്‍ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com