ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് ശരീരം വെട്ടിനുറുക്കി, കൈ കാലുകള്‍ ഫ്രിഡ്ജില്‍; 55കാരിയുടെ കൊലപാതകത്തിന്റെ ചുരുളഴിച്ച് പൊലീസ് 

ഹൈദരാബാദ് മുസി നദിക്ക് സമീപം അറുത്തെടുത്ത നിലയില്‍ സ്ത്രീയുടെ തല കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്
കൊല്ലപ്പെട്ട അനുരാധ
കൊല്ലപ്പെട്ട അനുരാധ

ഹൈദരാബാദ്:  ഹൈദരാബാദ് മുസി നദിക്ക് സമീപം അറുത്തെടുത്ത നിലയില്‍ സ്ത്രീയുടെ തല കണ്ടെത്തിയ സംഭവത്തിന്റെ ചുരുളഴിച്ച് പൊലീസ്. ലിവ് ഇന്‍ പാര്‍ട്ണറെ കൊന്ന് മൃതദേഹം കഷ്ണങ്ങളാക്കി വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതാണെന്നാണ് പൊലീസ് കണ്ടെത്തല്‍. സംഭവത്തില്‍ സ്റ്റോക്ക് മാര്‍ക്കറ്റില്‍ ഓണ്‍ലൈന്‍ വ്യാപാരം നടത്തുന്ന ചന്ദ്രമോഹനെ പൊലീസ് അറസ്റ്റ് ചെയ്തു. 48കാരന്‍ 55 വയസുള്ള അനുരാധ എന്ന സ്്ത്രീയെയാണ് കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി പിരിഞ്ഞുകഴിയുന്ന അനുരാധ കഴിഞ്ഞ കുറെ നാളുകളായി ചന്ദ്ര മോഹനൊപ്പമാണ് കഴിഞ്ഞിരുന്നത്. 

മെയ് 17നാണ് മുസി നദിക്ക് സമീപത്ത് നിന്ന് അറുത്തെടുത്ത നിലയില്‍ സ്ത്രീയുടെ തല കണ്ടെത്തിയത്. സിസിടിവി ദൃശ്യങ്ങളുടെയും സാങ്കേതികവിദ്യയുടെ സഹായത്തോടെയുമാണ് പൊലീസ് കേസ് തെളിയിച്ചത്. ചന്ദ്രമോഹന്‍ കുറ്റസമ്മതം നടത്തിയതായി പൊലീസ് പറയുന്നു. 

്അനുരാധയ്ക്ക് പണം പലിശയ്ക്ക് കൊടുക്കുന്ന ജോലിയായിരുന്നു. അനുരാധയില്‍ നിന്ന് ചന്ദ്രമോഹന്‍ ഏഴുലക്ഷം രൂപ കടം വാങ്ങിയിരുന്നു. ഓഹരി വിപണിയില്‍ നിക്ഷേപിക്കുന്നതിന് വേണ്ടിയാണ് പണം വാങ്ങിയത്. എന്നാല്‍ ഓണ്‍ലൈന്‍ വ്യാപാരത്തില്‍ നഷ്ടം സംഭവിച്ചതിനെ തുടര്‍ന്ന് ചന്ദ്രമോഹന് പണം തിരികെ നല്‍കാന്‍ സാധിച്ചില്ല. പണം തിരികെ ചോദിച്ചതിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നും പൊലീസ് പറയുന്നു. 

അനുരാധയെ ചന്ദ്രമോഹന്‍ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന്് കല്ല് മുറിക്കാന്‍ ഉപയോഗിക്കാന്‍ മെഷീന്‍ ഉപയോഗിച്ച് സ്ത്രീയുടെ മൃതദേഹം കഷ്ണങ്ങളാക്കി. കേസില്‍ നിന്ന് രക്ഷപ്പെടാന്‍ അനുരാധയുടെ ശരീരാവിശിഷ്ടങ്ങള്‍ ചന്ദ്രമോഹന്‍ വിവിധ സ്ഥലങ്ങളില്‍ ഉപേക്ഷിച്ചതായും പൊലീസ് പറയുന്നു. ശരീരത്തില്‍ നിന്ന് വേര്‍പ്പെടുത്തിയെടുത്ത തല പോളിത്തീന്‍ കവറിലാണ് സൂക്ഷിച്ചിരുന്നത്. കൈകളും കാലുകളും ചന്ദ്രമോഹന്‍ ഫ്രിഡ്ജില്‍ സൂക്ഷിച്ചിരുന്നതായും പൊലീസ് പറയുന്നു.

സ്ത്രീയുടെ ഉടല്‍ സ്യൂട്ട്‌കേസിലാണ് സൂക്ഷിച്ചിരുന്നത്. ഓട്ടോറിക്ഷയില്‍ കൊണ്ടുപോയാണ് സ്ത്രീയുടെ തല മുസി നദിക്ക് സമീപം ഉപേക്ഷിച്ചത്. മൃതദേഹം ഉപേക്ഷിക്കുന്നതിനുള്ള വഴികള്‍ തേടി ചന്ദ്രമോഹന്‍ പതിവായി സോഷ്യല്‍മീഡിയ നോക്കാറുണ്ടായിരുന്നുവെന്നും പൊലീസ് പറയുന്നു.

ഫ്രിഡ്ജില്‍ നിന്ന് ദുര്‍ഗന്ധം പുറത്തുവരാതിരിക്കാന്‍ പെര്‍ഫ്യൂം ഉപയോഗിച്ചതായും കണ്ടെത്തിയിട്ടുണ്ട്. ജീവിച്ചിരിപ്പുണ്ട് എന്ന് വരുത്തിതീര്‍ക്കാന്‍ അനുരാധയുടെ ഫോണില്‍ നിന്ന് പതിവായി പരിചയക്കാരന് സന്ദേശങ്ങള്‍ അയച്ചിരുന്നതായും ചന്ദ്രമോഹന്റെ കുറ്റസമ്മത മൊഴിയില്‍ പറയുന്നതായി പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com