'കല്യാണം കഴിക്കണം', വ്യാജ ആധാർ കാർഡും സർട്ടിഫിക്കറ്റും ഉണ്ടാക്കി; 20കാരൻ അറസ്റ്റിൽ

യുവാവിനെതിരെ ശൈശ വിവാ​ഹ നിരോധന നിയമപ്രകാരം കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പുനെ: വിവാഹിതനാകാൻ വ്യാജ സർട്ടിഫിക്കറ്റുണ്ടാക്കി പ്രായത്തട്ടിപ്പ് നടത്തിയ 20കാരൻ അറസ്റ്റിൽ. ഗണേഷ് ദത്താത്രേയ ജാദവ് എന്നയാളാണ് അറസ്റ്റിലായത്.

പുരുഷന് വിവാഹ പ്രായം 21 ആണെന്നിരിക്കെ പ്രായ തട്ടിപ്പ് നടത്തി പെൺകുട്ടിയെ വിവാഹം ചെയ്‌തെന്നാണ് ആരോപണം. വധുവിന്റെ പിതാവിന്റെ പരാതിയിൽ പൊലീസ് ശൈശ വിവാ​ഹ നിരോധന നിയമപ്രകാരം കേസെടുത്തു.

21 വയസു പൂർത്തിയായെന്ന് തെളിയിക്കാൻ വ്യാജ സ്കൂൾ സർട്ടിഫിക്കറ്റും വ്യാജ ആധാർ കാർഡും നിർമിച്ച് പെണ്ണിന്റെ വീട്ടുകാരെ കബിളിപ്പിച്ചെന്നും പരാതിയിൽ പറയുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. എന്നാൽ പെൺകുട്ടിയുടെ പ്രായം ഇതുവരെ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com