വായു മലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്‌ക് ധരിച്ചിരിക്കുന്ന ഡല്‍ഹി നിവാസി, പിടിഐ
വായു മലിനീകരണത്തില്‍ നിന്ന് രക്ഷ നേടാന്‍ മാസ്‌ക് ധരിച്ചിരിക്കുന്ന ഡല്‍ഹി നിവാസി, പിടിഐ

വായു മലിനീകരണം: ഡല്‍ഹിയില്‍ നവംബര്‍ 13 മുതല്‍ 20 വരെ ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം, സ്‌കൂളുകള്‍ അടച്ചിടും, ട്രക്കുകള്‍ക്ക് പ്രവേശനമില്ല

വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി
Published on

ന്യൂഡല്‍ഹി: വായു മലിനീകരണം രൂക്ഷമായ സാഹചര്യത്തില്‍ ഡല്‍ഹിയില്‍ നിയന്ത്രണങ്ങള്‍ ശക്തമാക്കി. ഒറ്റ, ഇരട്ട അക്ക വാഹന നിയന്ത്രണം വീണ്ടും ഏര്‍പ്പെടുത്തി. നവംബര്‍ 13 മുതല്‍ 20 വരെയാണ് നിയന്ത്രണം. ട്രക്കുകള്‍ നഗരത്തിലേക്ക് പ്രവേശിക്കുന്നതിനുള്ള വിലക്ക് തുടരുമെന്ന് പരിസ്ഥിതി മന്ത്രി ഗോപാല്‍ റായ് പറഞ്ഞു.

വായു മലിനീകരണം രൂക്ഷമായ പശ്ചാത്തലത്തില്‍ സ്‌കൂളുകളില്‍ ഈയാഴ്ച അടച്ചിടുന്നത് 11 വരെയുള്ള ക്ലാസുകളിലേക്ക് കൂടി നീട്ടി. നിലവില്‍ അഞ്ചാം ക്ലാസ് വരെയാണ് അടച്ചിട്ടിരിക്കുന്നത്. തലസ്ഥാനത്ത് സ്‌കൂളുകളില്‍ പത്ത്, പന്ത്രണ്ട് ക്ലാസുകള്‍ മാത്രമാണ് പ്രവര്‍ത്തിക്കുക. 

കഴിഞ്ഞ ഒരാഴ്ചയായി ഡല്‍ഹി പുകമഞ്ഞ് കൊണ്ട് മൂടിയിരിക്കുന്ന നിലയിലാണ്. വായുമലിനീകരണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് ഡീസല്‍ ട്രക്കുകള്‍ നഗരത്തില്‍ പ്രവേശിക്കുന്നത് വിലക്കിയത്. കൂടാതെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കും താത്കാലികമായി നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. ബിഎസ് ത്രീ പെട്രോള്‍, ബിഎസ് ഫോര്‍ ഡീസല്‍ വാഹനങ്ങളുടെ നിരോധനം തുടരുമെന്നും ഗോപാല്‍ റായ് വ്യക്തമാക്കി. വായുമലിനീകരണം കുറയ്ക്കാന്‍ അരവിന്ദ് കെജരിവാള്‍ സര്‍ക്കാര്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഒറ്റ, ഇരട്ട വാഹന നിയന്ത്രണം ആവിഷ്‌കരിച്ചത്. നിലവില്‍ നവംബര്‍ 13 മുതലുള്ള ഒരാഴ്ച കാലയളവിലാണ് നഗരത്തില്‍ ഇത് ഏര്‍പ്പെടുത്തിയത്. ദീപാവലിക്ക് ശേഷമുള്ള ദിവസം മുതലാണ് വാഹന നിയന്ത്രണം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com