സംവരണം 50ല്‍ നിന്ന് 65ശതമാനമായി ഉയര്‍ത്തണമെന്ന് നിതീഷ് കുമാര്‍

പട്ടികജാതിക്കാര്‍ക്കുള്ള സംവരണം 20 ശതമാനമായി പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം രണ്ട് ശതമാനമായും പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം 43 ശതമാനമായും ഉയരും. 
നിതീഷ് കുമാര്‍/ ഫയല്‍
നിതീഷ് കുമാര്‍/ ഫയല്‍


പട്‌ന: ബിഹാറില്‍ സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടിക- പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ള  സംവരണം 65 ശതമാനമായി ഉയര്‍ത്തണമെന്ന നിര്‍ദേശവുമായി മുഖ്യമന്ത്രി നിതീഷ് കുമാര്‍. ജാതി സെന്‍സസ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേന്ദ്രനിയമമനുസരിച്ചുള്ള പത്ത് ശതമാനം സാമ്പത്തിക സംവരണത്തിന് പുറമെയാണിത്. 

നിര്‍ദേശാടിസ്ഥാനത്തില്‍ പട്ടികജാതിക്കാര്‍ക്കുള്ള സംവരണം 20 ശതമാനമായി പട്ടിക വിഭാഗക്കാര്‍ക്കുള്ള സംവരണം രണ്ട് ശതമാനമായും പിന്നാക്ക വിഭാഗക്കാര്‍ക്കുള്ള സംവരണം 43 ശതമാനമായും ഉയരും. 

പിന്നാക്ക വിഭാഗക്കാര്‍, ദലിതര്‍, ആദിവാസികള്‍ എന്നിവര്‍ക്കിടയിലാണ് ഏറ്റവും കൂടുതല്‍ ദാരിദ്ര്യമുള്ളത്. എസ്സി, എസ്ടി വിഭാഗങ്ങളിലുള്ള 42 ശതമാനത്തിലേറെ കുടുംബങ്ങളും ദരിദ്രരാണ്. എസ്സി വിഭാഗത്തില്‍നിന്ന് സര്‍വേയില്‍ ഉള്‍പ്പെട്ടവരില്‍ ആറ് ശതമാനം പേര്‍ മാത്രമാണ് 12ാം ക്ലാസ് പൂര്‍ത്തിയാക്കിയിട്ടുള്ളത്. എസ്സി, എസ്ടി, പിന്നാക്ക വിഭാഗക്കാര്‍, അതിപിന്നാക്ക വിഭാഗക്കാര്‍ എന്നിങ്ങനെ തിരിച്ച് 215 വിഭാഗങ്ങളെയാണ് ജാതി സര്‍വേയില്‍ ഉള്‍പ്പെടുത്തിയത്.

മെച്ചപ്പെട്ട ജോലിയും വിദ്യാഭ്യാസവും തേടി അരക്കോടിയിലേറെ ബിഹാര്‍ സ്വദേശികള്‍ സംസ്ഥാനത്തിനു പുറത്താണുള്ളതെന്നും സര്‍വേയില്‍ പറയുന്നുന്നു. ജോലി തേടി മറ്റു സംസ്ഥാനങ്ങളില്‍ 46 ലക്ഷംപേരും വിദേശത്ത് 2.17 ലക്ഷം ബിഹാറികളുമാണുള്ളത്. 5.52 ലക്ഷം വിദ്യാര്‍ഥികള്‍ മറ്റു സംസ്ഥാനങ്ങളിലും 27,000 പേര്‍ വിദേശത്തും ഉന്നത വിദ്യാഭ്യാസം നടത്തുന്നു. 

79.7 ആണ് സംസ്ഥാനത്തെ സാക്ഷരതാ നിരക്ക്. കഴിഞ്ഞ മാസം പുറത്തിറക്കിയ പ്രാഥമിക റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ 60 ശതമാനത്തിലേറെപ്പേര്‍ പിന്നാക്ക വിഭാഗക്കാരാണെന്ന് കണ്ടെത്തിയിരുന്നു. പൊതുവിഭാഗത്തിലുള്ള 25.09 ശതമാനം കുടുംബങ്ങളും ദാരിദ്ര്യത്തിന്റെ പിടിയിലാണെന്ന് സര്‍വേ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com