ദക്ഷിണാഫ്രിക്കയെ തോല്‍പ്പിച്ച സന്തോഷം ഈഡന്‍ ഗാര്‍ഡന്‍സില്‍ പടക്കം പൊട്ടിച്ച് ആഘോഷിച്ചു; പൊലീസ് കുതിര ഹൃദയാഘാതം മൂലം ചത്തു

ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സര വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടെ, പൊലീസ് കുതിര ഹൃദയാഘാതത്തെ തുടര്‍ന്ന് ചത്തു
ഈഡന്‍ ഗാര്‍ഡന്‍സിന് വെളിയില്‍ നടന്ന വെടിക്കെട്ടിന്റെ ദൃശ്യം
ഈഡന്‍ ഗാര്‍ഡന്‍സിന് വെളിയില്‍ നടന്ന വെടിക്കെട്ടിന്റെ ദൃശ്യം

കൊല്‍ക്കത്ത: ലോകകപ്പില്‍ ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ഇന്ത്യയുടെ മത്സര വിജയം ആഘോഷിക്കാന്‍ പടക്കം പൊട്ടിക്കുന്നതിനിടെ, പൊലീസ് കുതിര ഹൃദയാഘാതത്തെ തുടര്‍ന്ന് ചത്തു. ഇന്ത്യയുടെ മത്സര വിജയത്തിന് പുറമേ സൂപ്പര്‍താരം വിരാട് കോഹ് ലിയുടെ 35-ാം ജന്മദിനവും ആഘോഷിക്കാന്‍ മത്സരം നടന്ന കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ പടക്കം പൊട്ടിക്കുന്നതിനിടെയാണ് സ്‌റ്റേഡിയത്തിന് പുറത്ത് ഡ്യൂട്ടിക്കായി നിര്‍ത്തിയിരുന്ന പൊലീസ് കുതിര വിരണ്ട് ഓടിയത്. പടക്കത്തിന്റെ ശബ്ദത്തില്‍ പേടിച്ച് വിരണ്ട കുതിര റോഡില്‍ രണ്ടുമൂന്ന് വണ്ടികള്‍ കുത്തിമലര്‍ത്തിയിട്ട ശേഷം കുഴഞ്ഞുവീഴുകയായിരുന്നു.

കൊല്‍ക്കത്ത മൗണ്ടഡ് പൊലീസിന്റെ കുതിരയാണ് ചത്തത്.  അഞ്ചു വര്‍ഷവും പത്തുമാസവും മാത്രം പ്രായമുള്ളതാണ് കുതിര. ഈഡന്‍ ഗാര്‍ഡന്‍സിന് വെളിയില്‍ ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനാണ് വെടിക്കെട്ട് സംഘടിപ്പിച്ചത്. വിരാട് കോഹ് ലിയുടെ ജന്മദിനം ആഘോഷമാക്കാന്‍ പടക്കം പൊട്ടിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

പടക്കം പൊട്ടിക്കുന്ന ശബ്ദം കേട്ട് കുതിര വിരണ്ട് പോയതായി മൗണ്ടഡ് പൊലീസ് അറിയിച്ചു. പടക്കത്തിന്റെ ശബ്ദം കേട്ട് കുതിര പാഞ്ഞതായും അധികൃതര്‍ അറിയിച്ചു. പന്തയക്കുതിരയായിരുന്ന ഇത് ഈ വര്‍ഷത്തിന്റെ തുടക്കത്തിലാണ് കൊല്‍ക്കത്ത പൊലീസിന്റെ ഭാഗമായത്. പ്ലാസി റോഡിലൂടെ കുതിച്ച കുതിര രണ്ടുമൂന്ന് വണ്ടികള്‍ കുത്തിമലര്‍ത്തിയിട്ടു. തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. പടക്കം പൊട്ടിക്കുന്നതിന് മുന്‍പ് അധികൃതരില്‍ നിന്ന് അനുവാദം വാങ്ങിയിരുന്നുവെന്ന് ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com