കിലോയ്ക്ക് 21,000 രൂപ, ദീപാവലിക്ക് മുഖ്യ ആകര്‍ഷണമായി ഒരു മധുരപലഹാരം, എന്താണ് സ്വര്‍ണമുദ്ര?

ദീപാവലി അടുത്തതോടെ, ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള മധുരപലഹാരമായ സ്വര്‍ണ മുദ്ര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്
സ്വര്‍ണ മുദ്ര, എക്സ്
സ്വര്‍ണ മുദ്ര, എക്സ്

അഹമ്മദാബാദ്: ദീപാവലി അടുത്തതോടെ, ഗുജറാത്തിലെ അഹമ്മദാബാദില്‍ നിന്നുള്ള മധുരപലഹാരമായ സ്വര്‍ണ മുദ്ര വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ്. ഇതില്‍ ഉപയോഗിച്ചിരിക്കുന്ന 24 കാരറ്റ് സ്വര്‍ണ്ണ പാളിയാണ് മുഖ്യ ആകര്‍ഷണം.

ഒരു കിലോഗ്രാം സ്വര്‍ണ മുദ്രയ്ക്ക് 21000 രൂപയാണ് വിലയായി വരിക. അതായത് ഒരു കഷണം സ്വര്‍ണമുദ്ര വാങ്ങി കഴിക്കുന്നതിന് 1400 രൂപ നല്‍കണം എന്ന് അര്‍ത്ഥം. ഒരു കിലോഗ്രാമില്‍ 15 കഷണമാണ് ഉണ്ടാവുക. ബദാം, ബ്ലൂബെറി, പിസ്ത, ക്രാന്‍ബെറി, അടക്കമുള്ള വിഭവങ്ങള്‍ ഉപയോഗിച്ചാണ് മധുരപലഹാരം തയ്യാറാക്കുന്നത്. 

ഇത്തവണയും സ്വര്‍ണമുദ്രയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് അഹമ്മദാബാദിലെ ഗ്വാലിയ എസ്ബിആര്‍ ഔട്ട്‌ലെറ്റ് പറയുന്നു. ഓര്‍ഡര്‍ അനുസരിച്ച് തയ്യാറാക്കി നല്‍കുകയാണ് ചെയ്യുന്നതെന്നും ഔട്ട്‌ലെറ്റ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com