'മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനം'; ബിജെപി സര്‍ക്കാരിനെതിരെ ആരോപണവുമായി രാഹുല്‍ ഗാന്ധി

ബിജെപി നേതാക്കളുടെ കൊള്ളയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നഷ്ടം സഹിക്കുകയാണ് രാഹുല്‍ ഗാന്ധി പറഞ്ഞു. 
രാഹുല്‍ ഗാന്ധി/ ഫയല്‍
രാഹുല്‍ ഗാന്ധി/ ഫയല്‍

നീമച്ച്: മധ്യപ്രദേശിനെ 'അഴിമതിയുടെ തലസ്ഥാനം' എന്ന് വിശേഷിപ്പിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ നീമച്ച് ജില്ലയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി.

സംസ്ഥാനത്ത് ഭരണകക്ഷിയായ ബിജെപി സര്‍ക്കാര്‍ വ്യാപകമായ അഴിമതിയില്‍ ഏര്‍പ്പെടുകയാണ്. കേന്ദ്രമന്ത്രി നരേന്ദ്ര സിംഗ് തോമറിന്റെ മകനും ഒരു ഇടനിലക്കാരനും  കോടിക്കണക്കിന് രൂപയെക്കുറിച്ച് സംസാരിക്കുന്ന വൈറല്‍ വീഡിയോയെ കറിച്ച് സംസാരിക്കവെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ ആരോപണം. 

''ഇന്ന് മധ്യപ്രദേശ് അഴിമതിയുടെ തലസ്ഥാനമാണ്, ബിജെപി നേതാവ് നരേന്ദ്ര സിംഗ് തോമര്‍ ജിയുടെ മകന്റെ വീഡിയോ നിങ്ങള്‍ കണ്ടിരിക്കണം,  അവര്‍ നിങ്ങളുടെ പണം കൊള്ളയടിക്കുന്നു. ബിജെപി നേതാക്കളുടെ കൊള്ളയില്‍ സംസ്ഥാനത്തെ ജനങ്ങള്‍ നഷ്ടം സഹിക്കുകയാണ്'' രാഹുല്‍ ഗാന്ധി പറഞ്ഞു. 

കേന്ദ്രത്തിലും സംസ്ഥാനത്തും കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍ ജാതി സെന്‍സസ് നടത്തുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. കോണ്‍ഗ്രസ് 500 രൂപയ്ക്ക് എല്‍പിജി സിലിണ്ടര്‍ നല്‍കുമെന്നും കര്‍ഷകരുടെ 2 ലക്ഷം വരെയുള്ള വായ്പകള്‍ എഴുതിത്തള്ളുമെന്നും ഗോതമ്പിന് 2600 രൂപ കുറഞ്ഞ താങ്ങുവില നല്‍കുമെന്നും അത് 3000 രൂപയായി വരെ ഉയരുമെന്നും 100 വരെ സൗജന്യ വൈദ്യുതി നല്‍കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞതായി പിടിഐ റിപ്പോര്‍ട്ട് ചെയ്തു.

സംസ്ഥാനത്ത് 18,000 കര്‍ഷകര്‍ കടം മൂലം ആത്മഹത്യ ചെയ്തു.  കോണ്‍ഗ്രസ് സര്‍ക്കാര്‍ കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളാന്‍ തുടങ്ങിയപ്പോള്‍ ബിജെപി സര്‍ക്കാര്‍ അവരെ കൊള്ളയടിച്ചുവെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com