പ്രധാനമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതി; കെജ്‌രിവാളിന് കാരണം കാണിക്കല്‍ നോട്ടിസ്

വിഷയത്തില്‍ കെജ്‌രിവാള്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍  നടപടികളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. 
അരവിന്ദ് കെജരിവാൾ/ പിടിഐ
അരവിന്ദ് കെജരിവാൾ/ പിടിഐ

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയതിന് ആം ആദ്മി ദേശീയ കണ്‍വീനര്‍ അരവിന്ദ് കെജ്‌രിവാളിന് തെരഞ്ഞെടുപ്പ് കമ്മിഷന്റെ കാരണം കാണിക്കല്‍ നോട്ടിസ്. സാമൂഹ്യമാധ്യമത്തിലാണ് കെജ്‌രിവാള്‍ പ്രധാനമന്ത്രിക്കെതിരെ വിവാദ പരാമര്‍ശം നടത്തിയത്. വ്യാഴാഴ്ചക്കുള്ളില്‍ വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നാണ് ഇ സി ആവശ്യപ്പെട്ടിരിക്കുന്നത്. 

കെജ്‌രിവാള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപകീര്‍ത്തികരവും അപമാനകരവും അവമതിപ്പുണ്ടാക്കുന്നതുമായ രീതിയില്‍ പ്രസ്താവന നടത്തിയെന്ന ബിജെപിയുടെ പരാതിയിലാണ് നടപടി. വിഷയത്തില്‍ കെജ്‌രിവാള്‍ വിശദീകരണം നല്‍കിയില്ലെങ്കില്‍ തങ്ങളുടേതായ നടപടികളുണ്ടാകുമെന്ന് തെരഞ്ഞെടുപ്പ് കമ്മിഷന്‍ മുന്നറിയിപ്പ് നല്‍കി. 

''ആം ആദ്മി പാര്‍ട്ടിയുടെ ദേശീയ കണ്‍വീനര്‍ മറ്റൊരു ദേശീയ പാര്‍ട്ടിയുടെ ഒരു താരപ്രചാരകനെതിരെയും രാഷ്ട്രീയ പാര്‍ട്ടിക്കെതിരെയും ആക്ഷേപിക്കുന്ന തരത്തിലും അപകീര്‍ത്തിപ്പെടുത്തുന്നതുമായ രീതിയില്‍ നടത്തിയ സോഷ്യല്‍ മീഡിയ പോസ്റ്റില്‍ വിശദീകരണം നല്‍കണം. സംസ്ഥാന തെരഞ്ഞെടുപ്പുകളുടെ പശ്ചാത്തലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം ലംഘിച്ചതിന് നടപടി സ്വീകരിക്കാരിതിക്കാന്‍ നവംബര്‍ 16 ന് വൈകുന്നേരം ഏഴിനകം വിശദീകരണം നല്‍കണം ഇ സി നോട്ടിസില്‍ പറഞ്ഞു. 

സാമൂഹ്യമാധ്യമങ്ങളില്‍ അസ്വീകാര്യവും സദാചാര വിരുദ്ധവുമായ വീഡിയോകളും അഭിപ്രായങ്ങളും പോസ്റ്റ് ചെയ്തതില്‍ മറ്റ് പാര്‍ട്ടികള്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് നവംബര്‍ 10-ന് ബിജെപി ഇസിയെ സമീപിച്ചിരുന്നു. പാര്‍ട്ടികളുടെ ഔദ്യോഗിക എക്‌സ് ഹാന്‍ഡില്‍ പങ്കുവെച്ച പോസ്റ്റുകളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യവസായി ഗൗതം അദാനിയും വിഷയമായിരുന്നു. 

വ്യവസായി ഗൗതം അദാനിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും ഉള്‍പ്പെടുന്ന ഒരു വിഡിയോ 'എക്സില്‍' എഎപി പോസ്റ്റ് ചെയ്തിരുന്നു. പിന്നാലെ അദാനിയുടെയും മോദിയുടെയും ചിത്രവും പോസ്റ്റ് ചെയ്തിരുന്നു. പ്രധാനമന്ത്രി ജനങ്ങള്‍ക്ക് വേണ്ടിയല്ല, വ്യവസായിക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു എഎപിയുടെ വിമര്‍ശനം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com